KMuralidharan | കെ. സുരേന്ദ്രന് തോൽക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങൾ നൽകുമെന്ന് കെ. മുരളീധരൻ

KMuralidharan | കെ. സുരേന്ദ്രന് തോൽക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങൾ നൽകുമെന്ന് കെ. മുരളീധരൻ
Mar 30, 2024 10:51 AM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തോൽക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങൾ നൽകുമെന്ന് കോൺഗ്രസ് നേതാവും തൃശ്ശൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. മുരളീധരൻ.

രാഹുൽ ഗാന്ധിയെ പാർലമെന്‍റിലേക്ക് ജനങ്ങൾ തെരഞ്ഞെടുത്ത് അയക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി. അടുത്ത നിയമസഭയിലും തോൽക്കാനുള്ള അവസരം സുരേന്ദ്രന് വയനാട്ടിലെ ജനങ്ങൾ നൽകും.

ഒരു ലക്ഷം വോട്ട് പോലും തികക്കാതെ സുരേന്ദ്രൻ തോൽക്കും. സുരേന്ദ്രൻ തോൽക്കാൻ വേണ്ടിയാണ് ബി.ജെ.പി ദേശീയ നേതൃത്വം സ്ഥാനാർഥിയാക്കിയത്.

അതിന്‍റെ എല്ലാ സങ്കടവും അദ്ദേഹത്തിന്‍റെ മുഖത്ത് കാണാം. മണിപ്പൂർ സംഭവത്തെ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമെന്നാണ് ബി.െജ.പി പറ‍യുന്നത്.

കൊല്ലപ്പെടുന്നത് ക്രിസ്ത്യൻ സമൂഹവും തകർക്കപ്പെടുന്നത് അവരുടെ ദേവാലയവുമാണ്.

ആ ആശങ്ക അവർ പ്രകടിപ്പിക്കുന്നുണ്ട്. യു.ഡി.എഫും കോൺഗ്രസും മുന്നോട്ടു വെക്കുന്നത് എല്ലാ മതങ്ങളുടെയും വിശ്വാസങ്ങൾ സംരക്ഷിക്കുന്ന ഒരു മതേതര സർക്കാർ എന്നതാണ്.

രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ ജീവൻമരണ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്. അതിൽ രാജ്യത്തെ മുഴുവൻ മതേതരവാദികളും പിന്തുണക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. 

#KSurendran #said #people #Wayanad #give #chance #lose. #KMuralidharan

Next TV

Related Stories
#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

Apr 28, 2024 07:03 AM

#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ...

Read More >>
#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

Apr 27, 2024 09:43 PM

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ...

Read More >>
#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

Apr 27, 2024 09:21 PM

#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട...

Read More >>
#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

Apr 27, 2024 11:45 AM

#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ 2019ല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ മണ്ഡലം എന്നെന്നേക്കുമായി...

Read More >>
#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

Apr 27, 2024 08:48 AM

#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

സിപിഎമ്മിനകത്തെ ക്രിമിനൽ സംഘം വോട്ടെടുപ്പിനിടെ അക്രമം നടത്തിയെന്നും ഷാഫി തലശേരിയിൽ ...

Read More >>
Top Stories