#ChainSnatching | യുവതിയുടെ താലിമാല പൊട്ടിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം; അന്വേഷണം ആരംഭിച്ച് പൊലീസ്

#ChainSnatching | യുവതിയുടെ താലിമാല പൊട്ടിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം; അന്വേഷണം ആരംഭിച്ച് പൊലീസ്
Mar 29, 2024 01:32 PM | By VIPIN P V

കൊട്ടാരക്കര: (truevisionnews.com) യുവതിയുടെ താലിമാല പൊട്ടിച്ച് ബൈക്കിലെത്തിയ സംഘം കടന്നുകളഞ്ഞു.

താഴത്തു കുളക്കട തുരത്തിലമ്പലം ജങ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് 6.40 ഓടെയാണ് സംഭവം.

താഴത്തു കുളക്കട മുണ്ടപ്ലാവിള വീട്ടിൽ സുധ (53)യുടെ കഴുത്തിൽ കിടന്ന ഒരു പവൻ സ്വർണ മാലയാണ് ബൈക്കിൽ എത്തിയ യുവാക്കൾ കവർന്നത്.

യുവതി കടയിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ രണ്ട് യുവാക്കളിൽ പിറകിൽ ഇരുന്നയാൾ കടയിൽ വന്ന് സിഗററ്റ് ഉണ്ടോയെന്ന് ചോദിച്ചു.

എന്നാൽ കട ഉടമ സിഗററ്റ് ഇല്ലെന്ന് പറഞ്ഞു. ഉടൻ തന്നെ ഹെൽമറ്റ് ധരിച്ചിട്ടില്ലാത്ത ഇയാൾ സമീപത്ത് നിന്ന സുധയുടെ കഴുത്തിൽ കിടന്ന താലിമാല പൊട്ടിച്ച് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന ആൾ ഹെൽമെറ്റ് ധരിച്ചിരുന്നു. മോഷണം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയായ പ്രവീൺ എന്ന യുവാവ് പ്രതികളുടെ ബൈക്കിൻ്റെ പിറകിൽ നാല് കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ചുവെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ല.

വിവരം അറിഞ്ഞ് പുത്തൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

#two-#member #group #bike #after #breaking #woman's #belt; #Police #started #investigation

Next TV

Related Stories
#suspension | തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഭക്ഷണത്തിൻ്റെ പണം ചോദിച്ച് പരാതി: പൊലീസുകാരന് കിട്ടിയത് സസ്പെൻഷൻ

May 9, 2024 10:57 PM

#suspension | തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഭക്ഷണത്തിൻ്റെ പണം ചോദിച്ച് പരാതി: പൊലീസുകാരന് കിട്ടിയത് സസ്പെൻഷൻ

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുള്ള ഗ്രൂപ്പില്‍ ഉപവരണാധികാരിയെ അടക്കം അപമാനിക്കുന്ന തരത്തില്‍ ഏപ്രില്‍ 19 ന് ഇട്ട...

Read More >>
#KaranyaPluslottery | രമേശന് കാരുണ്യം ബിനീഷിന് ഭാഗ്യം; ഇന്നത്തെ കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നാദാപുരം ചെക്യാട് സ്വദേശിക്ക്

May 9, 2024 10:24 PM

#KaranyaPluslottery | രമേശന് കാരുണ്യം ബിനീഷിന് ഭാഗ്യം; ഇന്നത്തെ കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നാദാപുരം ചെക്യാട് സ്വദേശിക്ക്

സമ്മാനർഹമായ ടിക്കറ്റ് ബിനീഷിന്റെ ഭാര്യ ഷിബിലയുടെ പേരിൽ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൽ കലക്ഷന്...

Read More >>
#missing |പാലക്കാട് വാളയാര്‍ ഡാമിൽ വീണ വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു

May 9, 2024 09:49 PM

#missing |പാലക്കാട് വാളയാര്‍ ഡാമിൽ വീണ വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്....

Read More >>
#accident | നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം

May 9, 2024 09:33 PM

#accident | നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം

റോഡിന്‍റെ മറുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറി ഉരുണ്ട് കടയുടെ മുന്നിലെത്തിയപ്പോഴാണ് ജീവനക്കാരനായ അബി സംഭവം...

Read More >>
#trafficrestriction | തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

May 9, 2024 09:20 PM

#trafficrestriction | തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ആൽത്തറ - തൈക്കാട് സ്‌മാർട്ട് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വഴുതക്കാട് - സാനഡു റോഡിലും സാനഡു ജംഗ്ഷനിൽ കൂടിയും വാഹന ഗതാഗതം പൂർണ്ണമായും...

Read More >>
Top Stories