#attack |ബസ്സിൽ സീറ്റിനെച്ചൊല്ലി തർക്കം; യാത്രക്കാരന്‍റെ ചെവിയും കൈവിരലും കടിച്ചെടുത്ത് ഡ്രൈവറും കണ്ടക്ടറും

#attack |ബസ്സിൽ സീറ്റിനെച്ചൊല്ലി തർക്കം; യാത്രക്കാരന്‍റെ ചെവിയും കൈവിരലും കടിച്ചെടുത്ത് ഡ്രൈവറും കണ്ടക്ടറും
Mar 29, 2024 12:28 PM | By Susmitha Surendran

ലഖ്നോ: (truevisionnews.com)  യു.പി റോഡ്‌വേയ്‌സ് ബസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരൻ്റെ ചെവിയും കൈവിരലും കടിച്ചെടുത്തു.

സംഭവത്തിൽ സീതാപൂരിലെ സിധൗലി സ്വദേശി കുൽദീപ് കുമാർ എന്ന യാത്രക്കാരന്റെ ഇടതുകൈയുടെ ചെറുവിരലിന്റെ ഒരു ഭാഗവും ചെവിയുടെ ഭാഗവും സ്വർണ ചെയിനും 19,000 രൂപയും നഷ്ടപ്പെട്ടു.

ബുധനാഴ്ചയായിരുന്നു സംഭവം. കൈസർബാഗ് ബസ് സ്റ്റേഷനിൽ നിന്ന് സീതാപൂരിലെ ബിസ്വാനിലേക്ക് പോകുന്ന ബസ്സിൽ കയറി സീറ്റിൽ ഇരുന്നു.

കണ്ടക്ടർ എത്തി മാറിയിരിക്കാൻ ആവശ്യപ്പെടുകയും കാരണം തിരക്കിയപ്പോൾ ബസിൽ നിന്ന് ഇറങ്ങിപ്പോകാനും പറഞ്ഞു. ഇതിന് സമ്മതിക്കാത്തതിനെ തുടർന്ന് കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദിക്കുകയായിരുന്നു -കുൽദീപ് കുമാർ പറയുന്നു.

അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കുൽദീപ് കൂട്ടിച്ചേർത്തു. പരാതിയിൽ ഡ്രൈവർ ശരൺ മിശ്രയെയും കണ്ടക്ടർ മുഹമ്മദിനെയും അറസ്റ്റ് ചെയ്തു.

കൈസർബാഗ് അസിസ്റ്റന്‍റ് റീജിയണൽ മാനേജർ അരവിന്ദ് കുമാർ 24 മണിക്കൂറിനകം ഓപറേറ്ററോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

#Argument #over #seat #bus #driver #conductor #bit #ear #finger #passenger

Next TV

Related Stories
 #missing |നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി

Apr 28, 2024 09:34 PM

#missing |നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി

ഗോബ്രിയ ബവ്ഡി പ്രദേശത്തെ ഒരു ഹോസ്റ്റലിലാണ് തൃപ്തി താമസിച്ചിരുന്നത്....

Read More >>
#ArvinderSinghLovely | 'കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല, മറ്റൊരു പാർട്ടിയിലേക്കും ഇല്ല' - അരവിന്ദർ സിങ് ലവ്‌ലി

Apr 28, 2024 08:25 PM

#ArvinderSinghLovely | 'കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല, മറ്റൊരു പാർട്ടിയിലേക്കും ഇല്ല' - അരവിന്ദർ സിങ് ലവ്‌ലി

എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി. ഡൽഹി കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യം...

Read More >>
#vellappallynatesan |തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, അഞ്ച് സീറ്റ് ബിജെപിയുടെ സ്വപ്‌നം മാത്രം - വെള്ളാപ്പള്ളി നടേശൻ

Apr 28, 2024 08:12 PM

#vellappallynatesan |തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, അഞ്ച് സീറ്റ് ബിജെപിയുടെ സ്വപ്‌നം മാത്രം - വെള്ളാപ്പള്ളി നടേശൻ

തുഷാർ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള സാധ്യതയില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് താൻ തുഷാറിനോട് പറഞ്ഞെതെന്നും വെള്ളാപള്ളി...

Read More >>
#Clash | കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; സംഘർഷം, രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നിൽ

Apr 28, 2024 07:35 PM

#Clash | കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; സംഘർഷം, രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നിൽ

എന്നാൽ, ഈ എതിർപ്പ് അവഗണിച്ച് കോൺഗ്രസ് പാർട്ടി സഖ്യവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. 2023 ഓഗസ്റ്റിലാണ്...

Read More >>
#saved| മേൽക്കൂരയിൽ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; രക്ഷിക്കാൻ സാഹസികശ്രമം, നെഞ്ചിടിപ്പിക്കുന്ന വീഡിയോ

Apr 28, 2024 07:34 PM

#saved| മേൽക്കൂരയിൽ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; രക്ഷിക്കാൻ സാഹസികശ്രമം, നെഞ്ചിടിപ്പിക്കുന്ന വീഡിയോ

അപകടകരകമായ നിലയിൽ ഷീറ്റിൽ തങ്ങിനിൽക്കുന്ന കുഞ്ഞിനെ പരിസരവാസികളാണ് ആദ്യം കാണുന്നത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു...

Read More >>
Top Stories