#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക
Mar 29, 2024 09:13 AM | By Athira V

( www.truevisionnews.com ) മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്.

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തനിക്കെതിരെ വരുന്ന മോശം കമന്റുകളോട് ശക്തമായി പ്രതികരിക്കുന്ന ഒരാൾ കൂടിയാണ് നടി.

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പിങ്ക് സാരിയിൽ അതിസുന്ദരിയായാണ് നടി എത്തുന്നത്. കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ എന്ന കമന്റോടെയാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

അടുത്തിടെ തന്റെ പേര് സാധികയെന്ന് മാറ്റിയ സാഹചര്യത്തേക്കുറിച്ച് താരം സംസാരിച്ചിരുന്നു. ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയ്ക്ക് ശേഷം നടി രാധിക ഹിറ്റായി നില്‍ക്കുമ്പോഴായിരുന്നു എന്റ എന്‍ട്രി.

അപ്പോള്‍ മലയാളത്തില്‍ നിന്ന് എല്ലാവരും പറഞ്ഞു പേര് മാറ്റണം എന്ന്. തമിഴില്‍ പോയപ്പോള്‍ അവിടെ രാധിക ശരത് കുമാറുണ്ട്. അവരുടെയും എന്റെയും ചില ഫീച്ചേഴ്‌സുകള്‍ ഒരുപോലെയാണ്, അതുകൊണ്ട് പേര് മാറ്റണം എന്ന ആവശ്യം അവിടെയും ഉയര്‍ന്നു.

എങ്കില്‍ പിന്നെ പേര് മാറ്റാം എന്ന് തോന്നിയപ്പോള്‍, അച്ഛന്‍ തന്നെയാണ് സാധിക എന്ന പേര് സജസ്റ്റ് ചെയ്തത്. വേറെയും ചില പേരുകള്‍ അച്ഛന്‍ കണ്ടെത്തിയിരുന്നു. അതില്‍ എനിക്ക് കുരച്ചുകൂടെ ആപ്റ്റ് ആയി തോന്നിയത് സാധിക എന്ന പേരാണ്.

എന്നിരുന്നാലും എന്റെ ഡോക്യുമെന്റ്‌സിലും സര്‍ട്ടിഫിക്കറ്റിലും ഒന്നും ഇതുവരെ പേര് മാറ്റിയിട്ടില്ല. അത് രാധിക എന്ന് തന്നെയാണ്. സാധികയെക്കാള്‍, രാധിക എന്ന വിളിയാണ് എനിക്കേറ്റവും ഇഷ്ടം എന്നും നടി പറയുന്നു.

#sadhikavenugopal #looks #beautiful #saree #pictures

Next TV

Related Stories
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

Apr 7, 2024 03:43 PM

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി...

Read More >>
#fashion |  മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

Apr 4, 2024 11:22 AM

#fashion | മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

അനുമോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ്...

Read More >>
#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

Mar 27, 2024 03:32 PM

#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചത് സാറയുടെ ശരീരത്തിലെ പൊള്ളിയ പാടുകളാണ്....

Read More >>
Top Stories