#arrest | ഇഷ്ട ഭക്ഷണം പാകം ചെയ്തില്ല :മുത്തശ്ശിയെ ക്രൂരമായി മർദിച്ച ദമ്പതികൾ അറസ്‌റ്റിൽ

#arrest | ഇഷ്ട ഭക്ഷണം പാകം ചെയ്തില്ല :മുത്തശ്ശിയെ ക്രൂരമായി മർദിച്ച ദമ്പതികൾ അറസ്‌റ്റിൽ
Mar 28, 2024 11:14 AM | By Aparna NV

ഭോപ്പാൽ:(truevisionnews.com) മധ്യപ്രദേശിലെ ഭോപ്പാലിൽ മുത്തശ്ശിയെ ക്രൂരമായി മർദിച്ച യുവാവും ഭാര്യയും അറസ്റ്റിലായി. യുവാവിന്റെ പിതാവിന്റെ അമ്മയെയാണ് ക്രൂരമായി മർദിച്ചത്.ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ ഒളിവിൽ പോകാൻ ശ്രമിച്ച ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ഭോപ്പാലിലെ ജഹാംഗിരാബാദ് പ്രദേശത്താണ് സംഭവം നടന്നത്.

ദമ്പതികളുടെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം പാകം ചെയ്യാത്തതിനാണ് വയോധികയെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറയുന്നു. യുവാവും ഭാര്യയും വയോധികയെ മർദിക്കുന്നത് പതിവാണെന്ന് അയൽവാസികൾ പറയുന്നു.

കഴിഞ്ഞദിവസവും ഇവർ മുത്തശ്ശിയെ ക്രൂരമായി മർദിച്ചു. ഇത് അയൽവാസി വീടിന്റെ ജനാലയിൽ നിന്ന് രഹസ്യമായി ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

തറയിലിരിക്കുന്ന വയോധികയെ ചെറുമകനും ഭാര്യയും കൂടി ക്രൂരമായി മർദിക്കുന്നത് വീഡിയോയിൽ കാണാം. ചെറുമകന്റെ ഭാര്യ അവരുടെ കൈ വളച്ചൊടിക്കുകയും നിലവിളിക്കാൻ ശ്രമിക്കുമ്പോൾ ചെറുമകൻ അവരുടെ വായ പൊത്തിപ്പിടിക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്.

യുവതി പിന്നീട് വയോധികയെ വടി കൊണ്ട് ആവർത്തിച്ച് അടിക്കുന്നു. ഏറെ നേരത്തെ മർദനത്തിന് ശേഷം മുത്തശ്ശി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ അവരെ തള്ളിയിടുന്നതും വീഡിയോയിൽ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ജഹാംഗീരാബാദ് പൊലീസ് കേസെടുത്തു.

എന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ യുവാവും ഭാര്യയും നഗരം വിടാൻ ശ്രമിക്കുകയും ചെയ്തു.എന്നാൽ ഇതിനിടയിൽ പൊലീസ് ഇരുവരെയും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

#Favorite #food #not #cooked #couple #arrested #for #brutally #beating #grandmother

Next TV

Related Stories
 #missing |നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി

Apr 28, 2024 09:34 PM

#missing |നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി

ഗോബ്രിയ ബവ്ഡി പ്രദേശത്തെ ഒരു ഹോസ്റ്റലിലാണ് തൃപ്തി താമസിച്ചിരുന്നത്....

Read More >>
#ArvinderSinghLovely | 'കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല, മറ്റൊരു പാർട്ടിയിലേക്കും ഇല്ല' - അരവിന്ദർ സിങ് ലവ്‌ലി

Apr 28, 2024 08:25 PM

#ArvinderSinghLovely | 'കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല, മറ്റൊരു പാർട്ടിയിലേക്കും ഇല്ല' - അരവിന്ദർ സിങ് ലവ്‌ലി

എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി. ഡൽഹി കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യം...

Read More >>
#vellappallynatesan |തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, അഞ്ച് സീറ്റ് ബിജെപിയുടെ സ്വപ്‌നം മാത്രം - വെള്ളാപ്പള്ളി നടേശൻ

Apr 28, 2024 08:12 PM

#vellappallynatesan |തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, അഞ്ച് സീറ്റ് ബിജെപിയുടെ സ്വപ്‌നം മാത്രം - വെള്ളാപ്പള്ളി നടേശൻ

തുഷാർ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള സാധ്യതയില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് താൻ തുഷാറിനോട് പറഞ്ഞെതെന്നും വെള്ളാപള്ളി...

Read More >>
#Clash | കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; സംഘർഷം, രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നിൽ

Apr 28, 2024 07:35 PM

#Clash | കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; സംഘർഷം, രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നിൽ

എന്നാൽ, ഈ എതിർപ്പ് അവഗണിച്ച് കോൺഗ്രസ് പാർട്ടി സഖ്യവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. 2023 ഓഗസ്റ്റിലാണ്...

Read More >>
#saved| മേൽക്കൂരയിൽ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; രക്ഷിക്കാൻ സാഹസികശ്രമം, നെഞ്ചിടിപ്പിക്കുന്ന വീഡിയോ

Apr 28, 2024 07:34 PM

#saved| മേൽക്കൂരയിൽ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; രക്ഷിക്കാൻ സാഹസികശ്രമം, നെഞ്ചിടിപ്പിക്കുന്ന വീഡിയോ

അപകടകരകമായ നിലയിൽ ഷീറ്റിൽ തങ്ങിനിൽക്കുന്ന കുഞ്ഞിനെ പരിസരവാസികളാണ് ആദ്യം കാണുന്നത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു...

Read More >>
Top Stories