#accident | ട്രക്കിടിച്ച് വിദ്യാർത്ഥിനി മരിച്ചു; അപകടം സൈക്കിളിൽ പോകുന്നതിനിടെ

#accident | ട്രക്കിടിച്ച് വിദ്യാർത്ഥിനി  മരിച്ചു; അപകടം സൈക്കിളിൽ പോകുന്നതിനിടെ
Mar 25, 2024 12:10 PM | By Athira V

ലണ്ടന്‍: ( www.truevisionnews.com ) വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയർ മാനേജ്മെന്‍റിൽ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്.

ഈ മാസം 19ന് രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. അപകടം നടന്ന വേളയിൽ ഭർത്താവ് പ്രശാന്ത് മുമ്പിലുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ചെയിസ്ത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

നേരത്തെ നീതി ആയോഗിൽ പ്രവർത്തിച്ചിട്ടുള്ള ചെയിസ്തയുടെ മരണ വിവരം നീതി ആയോഗിന്‍റെ മുൻ സിഇഒ അമിതാഭ് കാന്താണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.

നേരത്തെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന ചെയിസ്ത കൊച്ചാർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഓർഗനൈസേഷണൽ ബിഹേവിയർ മാനേജ്മെന്‍റിൽ പിഎച്ച്ഡി നേടുന്നതിനായി കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലേക്ക് താമസം മാറിയത്.

നേരത്തെ ഡൽഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, പെൻസിൽവേനിയ, ഷിക്കാഗോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങിൽ പഠിച്ചിട്ടുണ്ട്.

2021-23 കാലയളവിൽ നീതി ആയോഗിലെ നാഷനൽ ബിഹേവിയറൽ ഇൻസൈറ്റ്സ് യൂണിറ്റ് ഓഫ് ഇന്ത്യയുടെ സീനിയർ അഡ്വൈസറായിരുന്നു.

സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്ടർ ജനറലായിരുന്ന വിരമിച്ച ലെഫ്റ്റനൻറ് ജനറൽ ഡോ എസ് പി കൊച്ചാറിന്‍റെ മകളാണ് ചെയിസ്ത കൊച്ചാർ.

#indian #student #died #london #after #truck #hits #cycle

Next TV

Related Stories
#samesexrelationship |സ്വവർഗ ബന്ധങ്ങള്‍ ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കി ഇറാഖ്, 15 വർഷം വരെ തടവുശിക്ഷ

Apr 28, 2024 07:55 PM

#samesexrelationship |സ്വവർഗ ബന്ധങ്ങള്‍ ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കി ഇറാഖ്, 15 വർഷം വരെ തടവുശിക്ഷ

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരെയും ഈ നിയമം കുറ്റക്കാരായാണ് കണക്കാക്കുന്നത്....

Read More >>
#aressted|യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി അറസ്റ്റിൽ

Apr 27, 2024 07:43 AM

#aressted|യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി അറസ്റ്റിൽ

രാവിലെയാണു നൂറിലേറെ വിദ്യാർഥികൾ സമരപ്പന്തൽ കെട്ടി പലസ്തീൻ അനുകൂല ധർണ...

Read More >>
#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന്  ദാരുണാന്ത്യം

Apr 26, 2024 11:11 AM

#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ്...

Read More >>
#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

Apr 25, 2024 01:23 PM

#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയ്ക്ക്...

Read More >>
#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

Apr 25, 2024 12:13 PM

#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും...

Read More >>
Top Stories