#keralarain | രണ്ട് ദിവസം എട്ട് ജില്ലകളിൽ മഴ, മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം

#keralarain | രണ്ട് ദിവസം എട്ട് ജില്ലകളിൽ മഴ, മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം
Apr 29, 2024 06:19 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) ‌സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

മെയ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട് വയനാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.

ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദവും അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാാം, അതിനാൽ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.

പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി. ധാരാളമായി വെള്ളം കുടിക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.

പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക. കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

#imd #predicts #rainfall #8 #districts #kerala #next #two #days #latest #summer #rain

Next TV

Related Stories
#accident |നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

May 14, 2024 06:52 AM

#accident |നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ...

Read More >>
#rain |ഇന്നും മഴ പെയ്യും; ചിലയിടത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ട്

May 14, 2024 06:44 AM

#rain |ഇന്നും മഴ പെയ്യും; ചിലയിടത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ട്

ഞായറാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്കും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും കാലവർഷം...

Read More >>
#complaint |നവവധുവിന് ക്രൂരമർദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം; വധശ്രമം ഉൾപ്പെടെ ചുമത്തണമെന്ന് ആവശ്യം

May 14, 2024 06:27 AM

#complaint |നവവധുവിന് ക്രൂരമർദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം; വധശ്രമം ഉൾപ്പെടെ ചുമത്തണമെന്ന് ആവശ്യം

വിവാഹം കഴിഞ്ഞ് ഏഴാം നാൾ തന്നെ കാണാനെത്തിയ വീട്ടുകാരോടാണ് പീഡനവിവരം യുവതി തുറന്ന്...

Read More >>
#accident  |കോഴിക്കോട് വാഹനാപകടം: ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; രോ​ഗിക്ക് ദാരുണാന്ത്യം

May 14, 2024 06:01 AM

#accident |കോഴിക്കോട് വാഹനാപകടം: ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; രോ​ഗിക്ക് ദാരുണാന്ത്യം

സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന്...

Read More >>
#wildboarattack |കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്

May 13, 2024 11:10 PM

#wildboarattack |കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവരുടെയും കൈകൾക്ക്...

Read More >>
#AdvVKSajeevan | സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി:  അഡ്വ.വി.കെ.സജീവന്‍

May 13, 2024 10:51 PM

#AdvVKSajeevan | സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി: അഡ്വ.വി.കെ.സജീവന്‍

സെയിലിനെ ഷെയര്‍കൂട്ടി സഹായങ്ങള്‍ കൈപ്പറ്റിയതിന് ശേഷം നിബന്ധനകള്‍ പാലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി ടി.എം.ടി കമ്പികള്‍...

Read More >>
Top Stories