#WorldHappinessIndex | 2024ലെ ലോക സന്തോഷ സൂചിക റിപ്പോർട്ട് നൽകുന്ന സന്ദേശം

#WorldHappinessIndex | 2024ലെ ലോക സന്തോഷ സൂചിക റിപ്പോർട്ട് നൽകുന്ന സന്ദേശം
Mar 23, 2024 04:16 PM | By Aparna NV

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഗ്യാലപ്പ്, ഓക്സ്ഫോർഡ് വെൽബിയിങ്ങ് റിസർച്ച് സെന്റർ,യു എൻ സസ്റൈനബിൾ ഡെവലപ്മെന്റ് സൊലൂഷൻ നെറ്റ്‌വർക്ക്, ഡബ്ലിയു.എച്ച്.ആർ എഡിറ്റോറിയൽ ബോർഡ് എന്നിവർ ചേർന്ന് തയ്യാറാക്കി പ്രസിദ്ധീകരിച്ച ലോക സന്തോഷ സൂചിക റിപ്പോർട്ടിൽ അത്ര സന്തോഷകരമല്ലാത്ത കാര്യങ്ങളാണ് ഉള്ളത്.

ലോകത്ത് ജനസംഖ്യ കൂടുതലുള്ള പല രാജ്യങ്ങളിലും ജനങ്ങൾക്ക്‌ സന്തോഷം ലഭിക്കുന്നില്ല എന്ന് റിപ്പോർട്ട് വായിച്ചാൽ മനസ്സിലാകുന്നതാണ്. ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സന്തോഷമാണ് ഈ റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്, അല്ലാതെ ആ രാജ്യത്തെ പൗരത്വമുള്ളവരുടെയോ രാജ്യത്ത് ജനിച്ചവരുടെയോ മാത്രം സന്തോഷത്തിന്റെ റിപ്പോർട്ടല്ല.

കഴിഞ്ഞ മൂന്നുവർഷത്തെ പൊതുവായ വിലയിരുത്തുകൾ നടത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ നാലു വർഷത്തിനിടയിൽ രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ സന്തോഷത്തിലുള്ള അസമത്വം 20 % വർദ്ധിച്ചു എന്ന് റിപ്പോർട്ട് ചെയ്യുന്നു. മനുഷ്യ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകുന്ന സന്തോഷങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓരോ രാജ്യത്തിലെയും വിവിധ പ്രായത്തിലുള്ളവരുടെ സന്തോഷസൂചിക മനസ്സിലാക്കുവാൻ ഈ റിപ്പോർട്ട് പര്യാപ്തമാണ്. ഏഴാമത്തെ വയസ്സിലെ ഷേക്സ്പിയറുടെ സുന്ദരമായ ചിത്രം ഉള്ളടക്കം ചെയ്ത് പിന്നീട് കടുത്ത വിഷാദത്തിലേക്ക് നീങ്ങിയ കാര്യം റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്.

യൗവനത്തിൽ ഉള്ള സന്തോഷം മനുഷ്യർക്ക് പിന്നീട് നിർത്താൻ സാധിക്കുന്നില്ല,മധ്യവയസ് ആകുമ്പോഴേക്കും സന്തോഷം കുറഞ്ഞുവരുന്നതായി റിപ്പോർട്ട് വിവിധ രാജ്യങ്ങളിലെ കണക്ക് സഹിതം വിവരിക്കുന്നു. സന്തോഷസൂചികയിലെ ഘടകങ്ങൾ :- താഴെപ്പറയുന്ന ഘടകങ്ങളിൽ ഓരോ രാജ്യത്തിലെയും വ്യക്തികളുടെ സ്വയം വിലയിരുത്തലുകൾ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയ്യാറാക്കിയിട്ടുള്ളത്.

1)വ്യക്തികളുടെ ജീവിത സംതൃപ്തി

2)രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം

3)ആരോഗ്യകരമായ ആയുർദൈർഘ്യം 4)വ്യക്തിസ്വാതന്ത്ര്യം

5)ഔദാര്യം

6)അഴിമതിയെ കുറിച്ചുള്ള ധാരണ

സൂചികയിൽ മുന്നിലെത്തിയവർ :- കഴിഞ്ഞ ഏഴ് വർഷക്കാലമായി ഇടതടവില്ലാതെ സന്തോഷസൂചികയിൽ ആദ്യത്തെ സ്ഥാനങ്ങൾ നോർഡിക്ക് രാജ്യങ്ങളാണ് കയ്യടക്കി വെച്ചിട്ടുള്ളത് , കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ഈ വർഷത്തെ സന്തോഷ സൂചികയിൽ മുൻനിരയിൽ ഇടം പിടിച്ചിട്ടുണ്ട്.

സന്തോഷസൂചികയിൽ ഒന്നാം സ്ഥാനത്ത് ഫിൻലാന്റും തൊട്ടടുത്ത് ഡെന്മാർക്കുമാണ്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ ചെക്ക് റിപ്പബ്ലിക്, ലിത്വാവനിയ, സ്ലോവാനിയ എന്നിവയും മുൻനിരയിലുണ്ട്. ലോക സമ്പദ് വ്യവസ്ഥയുടെ മുടി ചൂടാ മന്നന്മാരായ അമേരിക്കയുടെ നിലവിലുള്ള സൂചികയിലെ പതിനഞ്ചാം സ്ഥാനം 23 ആയി കുറയുകയും ജർമ്മനിയുടെ പതിനാറാം സ്ഥാനം 24 ആയി താഴുകയും ചെയ്തു.

പട്ടിക പുറത്തിറങ്ങി ഒരു പതിറ്റാണ്ടിനു ശേഷം അമേരിക്കയുടെയും ജർമ്മനിയുടെയും സന്തോഷസൂചികയിൽ നിന്നുള്ള പിന്നോക്കം പോകൽ ആഗോളതലത്തിൽ ചർച്ചയായിട്ടുണ്ട്.

സ്വീഡൻ, നോർവേ, റഷ്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കൻ യൂറോപ്പിലെ രാജ്യമായ ഫിൻലാൻഡ് എങ്ങനെയാണ് ജനങ്ങൾക്ക് സന്തോഷം നൽകുന്നത് എന്ന് ലോകത്തിലെ മറ്റു രാജ്യങ്ങൾ നോക്കി പഠിച്ച് നടപ്പിലാക്കേണ്ട കാര്യങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ മുന്നോട്ടു വരേണ്ടതായിട്ടുണ്ട്.

സന്തോഷസൂചികയിൽ പന്ത്രണ്ടാം സ്ഥാനത്ത് കോസ്റ്റാറിക്ക എന്ന രാജ്യം എത്തിയതും പതിമൂന്നാം സ്ഥാനത്ത് കുവൈറ്റ് എത്തിയതും വലിയ പുതുമയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. സന്തോഷസൂചികയിൽ മുൻനിര സ്ഥാനങ്ങൾ നേടിയ രാജ്യങ്ങളെല്ലാം തന്നെ താരതമ്യേന ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളാണ്.

ഒന്നരക്കോടി ജനസംഖ്യ വരുന്ന നെതർലാൻഡ്, ആസ്ട്രേലിയ, 3 കോടി ജനസംഖ്യയുള്ള കാനഡ, ബ്രിട്ടൻ എന്നിവ ഒഴികെ ആദ്യത്തെ 20 സ്ഥാനങ്ങളിൽ വരുന്ന രാജ്യങ്ങളെല്ലാം തന്നെ വളരെ കുറഞ്ഞ ജനസംഖ്യ മാത്രം ഉള്ള രാജ്യങ്ങളാണ്. സന്തോഷസൂചികയിൽ ആകെ 143 രാജ്യങ്ങളുടെ വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

അഫ്ഗാനിസ്ഥാൻ, ലബ്നാൻ,സിംബാവേ,ബോട്ടുസ്വാന, സാംബിയ, യെമൻ എന്നീ രാജ്യങ്ങൾ സന്തോഷസൂചികയിൽ ഏറ്റവും പിറകിലാകാനുള്ള കാരണം,വലിയ പ്രയാസങ്ങളും പ്രശ്നങ്ങളും വിവിധ കാരണങ്ങളാൽ നേരിടുന്നത് കൊണ്ടാണ്, എങ്കിലും 2006 മുതൽ അഫ്ഗാനിസ്ഥാൻ, ലബ്നാൻ,ജോർദാൻ എന്നീ രാജ്യങ്ങളുടെ സന്തോഷസൂചികയിൽ വലിയ ഇടവ് ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

ഇതേ സമയം സെർബിയ, ബൾഗേറിയ,ലിത്വാവാനിയ എന്നീ രാജ്യങ്ങളുടെ സന്തോഷസൂചികയിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:- ലോകത്ത് ചെറുപ്പക്കാർ കൂടുതൽ സന്തോഷവാന്മാരാകുമ്പോൾ തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും, മധ്യ കിഴക്കൻ വടക്കൻ അമേരിക്കയിലും 15 മുതൽ 24 വയസ്സുവരെയുള്ള യുവജനങ്ങൾക്ക് സന്തോഷം മറ്റു രാജ്യങ്ങളിൽ ലഭിക്കുന്നതുപോലെ ലഭിക്കുന്നില്ല.

മധ്യ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ പ്രായം കൂടുന്തോറും സന്തോഷം വർദ്ധിക്കുന്നുവെങ്കിൽ,റഷ്യ,കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ യുവാക്കളിൽ മാത്രം സന്തോഷം ഉണ്ടാവുകയും പിന്നീട് വാർദ്ധക്യത്തിലേക്ക് എത്തുമ്പോൾ സന്തോഷം കുറഞ്ഞു പോവുകയും ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യുന്നു.

ലോകത്ത് 12 വയസ്സ് വരെയുള്ള പെൺകുട്ടികളുടെ കാര്യത്തിൽ അതേ പ്രായത്തിലുള്ള ആൺകുട്ടികളെക്കാൾ കുറഞ്ഞ രീതിയിൽ സന്തോഷമാണ് ലഭിക്കുന്നത് എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു ഇത് 13 മുതൽ 15 വയസ്സാകുമ്പോഴേക്കും വർധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

സന്തോഷത്തിന്റെ കാര്യത്തിൽ വലിയ ആസന്തുലിതാവസ്ഥ നിലനിൽക്കുന്നതായി റിപ്പോർട്ടിലെ ഉള്ളടക്കം വ്യക്തമാക്കുന്നു, യൂറോപ്പിൽ ഇത് പ്രകടമല്ലെങ്കിലും ലോകത്തെ വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ സന്തോഷത്തിന്റെ കാര്യത്തിൽ അസമത്വം നിലനിൽക്കുന്നുണ്ട് എന്ന് റിപ്പോർട്ട് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

നിഷേധാത്മകമായ വികാരങ്ങൾ പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകളിൽ കാണുന്നു, സാമൂഹികപിന്തുണ, മറ്റുള്ളവരെ സഹായിക്കൽ എന്നിവ സന്തോഷത്തിന്റെ ഘടകങ്ങളാണ്, സാമൂഹിക പ്രവർത്തനം നടത്തിയാൽ സന്തോഷം വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

ജീവിതത്തിന്റെ വിവിധ ഘട്ടത്തിൽ സന്തോഷത്തിന് ഏറ്റക്കുറച്ചിലുകൾ വിവിധ കാരണങ്ങളാൽ ഉണ്ടാവുന്നു എന്ന് റിപ്പോർട്ട് ഉദാഹരണസഹിതം വിവരിക്കുന്നു.

30 വയസ്സിന് താഴെയുള്ളവരുടെ കാര്യത്തിൽ സന്തോഷസൂചികയിൽ ലിത്വാവാനിയ,ഇസ്രയേൽ,സെർബിയ, ഐസ്ലാൻഡ് എന്നീ രാജ്യങ്ങൾ മുൻനിരയിൽ നിൽക്കുമ്പോൾ, 60 വയസ്സ് കഴിഞ്ഞവരുടെ സന്തോഷസൂചികയിൽ ഡെന്മാർക്ക്,ഫിൻലാൻഡ്, നോർവേ, സ്വീഡൻ, ഐസ്ലാൻഡ് എന്നീ രാജ്യങ്ങളാണ് മുൻനിരയിലുള്ളത്.

യുവാക്കളെക്കാൾ കൂടുതൽ വയോജനങ്ങൾ സന്തോഷവാന്മാരായിട്ടുള്ളത് നോർവേ,സ്വീഡൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് പക്ഷേ പോർച്ചുഗൽ,ഗ്രീസ് എന്നീ രാജ്യങ്ങളിൽ നേരെ വിപരീതമായി വയോജനങ്ങളിൽ സന്തോഷം വളരെ കുറവായി കാണപ്പെടുന്നു.

2006നെ അപേക്ഷിച്ചു 2023 ആകുമ്പോഴേക്കും സെർബിയ,ബൾഗേറിയ,ലിത്വവാനിയ,കോംഗോ റൊമാനിയ, ചൈന എന്നീ രാജ്യങ്ങളിലെ സന്തോഷസൂചിക ഘടനയിൽ വളരെ വ്യത്യസ്തമായ ഗുണനിലവാരം ഉണ്ടായി എന്ന് റിപ്പോർട്ട് ചെയ്യുന്നു.

തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും,ആഫ്രിക്കസഹാറാ രാജ്യങ്ങളിലും ജനങ്ങൾക്കിടയിൽ നിഷേധാത്മക വികാരങ്ങൾ വർധിക്കുന്നത് സന്തോഷം ഉണ്ടാക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നു. കൂടുതൽ സന്തോഷം പ്രകടമാകുന്ന രാജ്യങ്ങളിൽ അസമത്വം കാണുന്നില്ല എങ്കിലും സന്തോഷസൂചികയിൽ പിറകിലായി രാജ്യങ്ങളിൽ അസമത്വം മുഴച്ചു നിൽക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ലിവിങ് ടുഗതറിനേക്കാൾ കല്യാണം കഴിച്ചവരിലാണ് സന്തോഷം കൂടുതൽ പ്രകടമാകുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ 30 വയസ്സിന് താഴെയുള്ള പെൺകുട്ടികളിൽ മൂന്നിലൊന്നിനും നിഷേ ദാത്മക വികാരങ്ങൾ ആൺകുട്ടികളെക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.

ഉയർന്ന ജീവിത സംതൃപ്തി,പ്രായമുള്ള സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കുറവാണ്. വാർദ്ധക്യത്തിലെ സന്തോഷം :- ലോകം വാർദ്ധക്യത്തിലേക്ക് മെല്ലെ നടന്നു നീങ്ങുകയാണ്.2050 ആകുമ്പോഴേക്കും 65 വയസ്സ് കഴിഞ്ഞവർ നിലവിലുള്ളതിന്റെ ഇരട്ടിയാകും. അനുദിനം വർദ്ധിച്ചുവരുന്ന 60 വയസ്സ് കഴിഞ്ഞവരുടെ സന്തോഷത്തിന് മറവിരോഗം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

വിഷാദരോഗികൾ 2050 ആകുമ്പോഴേക്കും ലോകത്ത് 139 ദശലക്ഷമാകും. ചെറുപ്പകാലത്ത് ലഭിക്കുന്ന ക്ഷേമവും വൈകാരികമായ ആരോഗ്യവും പിന്നീടുള്ള സന്തോഷത്തിന് കാരണമാകുന്നതാണ്. നല്ല ജീവിത സാഹചര്യമുണ്ടെങ്കിൽ ഓർമ്മശക്തി വർദ്ധിക്കുന്നതാണ്. തലച്ചോറുമായി ബന്ധപ്പെട്ട രോഗമായ വിഷാദരോഗം ഓരോ വർഷവും 10 ദശലക്ഷം പേരെയാണ് ബാധിക്കുന്നത്.

കുടുംബബന്ധങ്ങൾ സദൃഡമാക്കിയും സാമൂഹിക ബന്ധം ഊട്ടിയുറപ്പിച്ചും ഈ പ്രശ്നങ്ങളെ നേരിടാൻ സാധിക്കണം. ജീവിത സംതൃപ്തി,സാമൂഹിക ശാരീരിക മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ വയോജനങ്ങളുടെ സന്തോഷത്തിന് വെല്ലുവിളിയാകുന്ന പ്രശ്നങ്ങളെ രാജ്യങ്ങൾ അഭിസംബോധന ചെയ്യേണ്ടതായിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസം നേടിയവരും സാമൂഹിക ശ്രേണിയിലെ ഉന്നത വരുമാനം ഉള്ളവർ പ്രായമാകുമ്പോൾ സംതൃപ്തി ലഭിക്കുകയും, അതേസമയം വിദ്യാഭ്യാസമില്ലാത്തവരും പിന്നോക്ക വിഭാഗത്തിലുള്ള വൃദ്ധന്മാർക്ക് കൃത്യമായ സന്തോഷം ലഭിക്കുന്നില്ല.

ഈയടുത്ത് നടത്തിയ പഠനത്തിൽ,വിദ്യാഭ്യാസം, പ്രായം, ലിംഗം, സാമൂഹ്യബന്ധങ്ങൾ, സാമൂഹ്യ ഇടപെടലുകൾ, ജീവിത രീതികൾ, വരുമാനം,ജാതി,മതം, ആരോഗ്യ ശീലങ്ങൾ, ആരോഗ്യ സ്ഥിതി, ആരോഗ്യ പരിരക്ഷ എന്നിവ പിൽക്കാല ജീവിത സന്തോഷത്തെ സ്വാധീനിക്കുന്നു എന്ന കണ്ടെത്തിയ കാര്യം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുട്ടിക്കാലത്തെ മോശമായ അവസ്ഥ, സാമ്പത്തിക സ്ഥിതി, സാമൂഹ്യ പിന്തുണയില്ലാത്ത ജീവിതം,ശാരീരിക വൈശ്യമങ്ങൾ, ഒറ്റപ്പെടൽ തുടങ്ങിയവ താഴ്ന്ന ജീവിത സംതൃപ്തിക്ക് കാരണമാകുന്നു. വിദ്യാഭ്യാസ നിലവാരവും ജീവിത സംതൃപ്തിയും വയോജനങ്ങളുടെ സന്തോഷവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക വഴിയും സാമൂഹ്യബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലൂടെയും ജീവിത സംതൃപ്തി നേടാൻ സാധിക്കുന്നതാണ് എന്ന് ലോക സന്തോഷദിനമായി മാർച്ച് 20ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.

ഇന്ത്യയുടെ സ്ഥാനം :- ലോക സന്തോഷസൂചികയിലെ 2024 ലെ ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വർഷത്തെ പോലെ 126 സ്ഥാനമാണ്,അയൽ രാജ്യങ്ങളായ ബംഗ്ലാദേശ് 129,ശ്രീലങ്ക 128,പാക്കിസ്ഥാൻ 108 നേപ്പാൾ 93 സ്ഥാനങ്ങളാണ് ഉള്ളത്. 30 വയസ്സിന് താഴെയുള്ളവരുടെ സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 127ആണ്,60 വയസ്സുകാരുടെ സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 121 ആണ് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

വലിയ ജനസംഖ്യയുള്ളതിന്നാലും വൈവിധ്യമുള്ള രാജ്യമായത് കൊണ്ടും,കൂടുതൽ വയോജനങ്ങൾ ഉള്ളതുകൊണ്ടുമാണ് ഇന്ത്യ സന്തോഷ സൂചികയിൽ പിറകോട്ട് പോയത് എന്നാണ് ഔദ്യോഗിക ഭാഷ്യം. ലോകത്ത് വയോജനങ്ങൾ കൂടുതൽ ഉള്ള രാജ്യങ്ങളിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്, 250 ദശലക്ഷം ഉള്ള ചൈനയാണ്,140 ലക്ഷം വയോജനങ്ങൾ ഉള്ള ഇന്ത്യക്ക് മുമ്പിലുള്ളത്.

ഇന്ത്യയിൽ സാധാരണ ജനസംഖ്യ വർദ്ധനവിന്റെ മൂന്നിരട്ടി വർദ്ധനവ് ആണ് 60 വയസ്സ് കഴിഞ്ഞ ജനസംഖ്യയിലുള്ള വർദ്ധനവ്. സന്തോഷ സൂചിക റിപ്പോർട്ടിലെ ഇന്ത്യയുടെ സ്ഥാനം ഉത്തരവാദിത്തപ്പെട്ടവർ അംഗീകരിക്കുന്നില്ല എങ്കിലും ലോകത്തെ ഏറ്റവും വലിയ ജനസഞ്ചയത്തെ ഉൾക്കൊള്ളുന്ന രാജ്യത്തിന് സന്തോഷസൂചികയിൽ രണ്ടക്കത്തിൽ എത്തണമെന്ന് രാജ്യത്തെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുന്നു.

സന്തോഷസൂചികയിൽ മുന്നിൽ വരുന്നതിന് വിഘാതമായി നിൽക്കുന്നത് 60 വയസ്സ് കഴിഞ്ഞവരുടെ പ്രശ്നങ്ങളാണ് എന്ന് റിപ്പോർട്ട് വിവരിക്കുന്നു. വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കാലോചിതമായ ഇടപെടലുകൾ നടത്തി പരിഹാരം കണ്ടെത്തുകയാണെങ്കിൽ, സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം നിലവിലുള്ളതിനേക്കാൾ വർദ്ധിക്കും എന്നുള്ള കാര്യത്തിൽ രണ്ട് അഭിപ്രായം ഇല്ല.

  By ടി ഷാഹുൽ ഹമീദ് 9895043496

#Message #The #World #Happiness #Index #2024 #Report

Next TV

Related Stories
#LokSabhaElection2024 | രാജ്യം വേണോ? വേണം നന്മയുടെ, നേരിൻ്റെ പക്ഷം

Apr 24, 2024 08:46 AM

#LokSabhaElection2024 | രാജ്യം വേണോ? വേണം നന്മയുടെ, നേരിൻ്റെ പക്ഷം

വിവരണാതീതമായ ത്യാഗസഹനങ്ങളിലൂടെ പൂർവീകർ പൊരുതിനേടിയ പൗരാവകാശങ്ങളാണ് നാമിന്ന്...

Read More >>
#ElectionCampaign | തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വ്യക്തിഹത്യയും അപവാദ പ്രചാരണങ്ങളും

Apr 18, 2024 11:51 AM

#ElectionCampaign | തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വ്യക്തിഹത്യയും അപവാദ പ്രചാരണങ്ങളും

ഗുരുതരമായിരിക്കും പലപ്പോഴും ഇതിന്റെ പ്രത്യാഘാതങ്ങള്‍. മുന്‍ തെരഞ്ഞെടുപ്പ് കാലങ്ങളെക്കാള്‍ കൂടുതലാണ് ഇത്തവണ വ്യക്തിഹത്യ. അവയെ ഫലപ്രദമായി...

Read More >>
#EidalFitr | ഈദുൽ ഫിത്ത്വർ ഒരു സ്നേഹ സന്ദേശം

Apr 9, 2024 10:05 PM

#EidalFitr | ഈദുൽ ഫിത്ത്വർ ഒരു സ്നേഹ സന്ദേശം

കുടുംബ വീടുകളിൽ സന്ദർശനം നടത്തി, സമ്മാനങ്ങൾ നൽകി,പുതുവസ്ത്രം ധരിച്ച്,സ്വാദിഷ്ടമായ ആഹാരം കഴിച്ച്,സുഗന്ധം പൂശി സന്തോഷാനുഗ്രാത്താൽ നാം...

Read More >>
LokSabhaElection2024 | വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ തെരഞ്ഞെടുപ്പ്

Apr 3, 2024 10:00 PM

LokSabhaElection2024 | വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ തെരഞ്ഞെടുപ്പ്

ഇ​​​ത്ര​​​യേ​​​റെ ഉ​​​ത്ക​​​ണ്ഠ​​​യു​​​ടെ​​​യും ആ​​​ശ​​​ങ്ക​​​യു​​​ടെ​​​യും നി​​​ഴ​​​ലി​​​ൽ നി​​​ൽ​​​ക്കു​​​മ്പോ​​​ഴും എ​​​ല്ലാം...

Read More >>
#ElectionConvention | വിവാദങ്ങൾക്ക് വഴി തുറക്കുമോ ? വടകരയിൽ സി കെ പിയും പത്മജ വേണുഗോപലും ഒരേ വേദിയിൽ

Mar 20, 2024 07:42 AM

#ElectionConvention | വിവാദങ്ങൾക്ക് വഴി തുറക്കുമോ ? വടകരയിൽ സി കെ പിയും പത്മജ വേണുഗോപലും ഒരേ വേദിയിൽ

എൻ ഡി എ തെരഞ്ഞെടുപ്പ് പരിപാടിയിൽ സി കെ പി യെ ഒഴിവാക്കി പത്മജക്ക് അമിത പ്രാധാന്യം നൽകിയെന്ന് ആരോപണം...

Read More >>
#Women'sDay2024 | 2024-ലെ വനിതാദിനം;ചില ആഗോള വ്യാകുലതകൾ: മാർച്ച്‌ 8

Mar 7, 2024 04:46 PM

#Women'sDay2024 | 2024-ലെ വനിതാദിനം;ചില ആഗോള വ്യാകുലതകൾ: മാർച്ച്‌ 8

റിപ്പോർട്ടിലെ ചൂണ്ടിക്കാണിക്കൽ അധികാര സ്ഥാനങ്ങളിലേക്കും ജനാധിപത്യ പ്രക്രിയയിലേക്കും വനിതകളുടെ നിർബന്ധിത മുന്നേറ്റം അനിവാര്യമാണെന്ന്...

Read More >>
Top Stories