www.truevisionnews.com മിനിസ്ക്രീൻ, ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി സ്വാസിക വിജയ്. അടുത്തിടെ ആയിരുന്നു സ്വാസികയും സീരിയൽ താരമായ പ്രേം ജേക്കബും തമ്മിലുള്ള വിവാഹം.
സോഷ്യൽ മീഡിയയിൽ സജീവമായ സ്വാസിക വിവാഹ ശേഷമുള്ള എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് തിരികെ മടങ്ങിയ താരങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പ്രേമിൻറെ വീട്ടിൽ ആദ്യമായി എത്തിയ വീഡിയോ പങ്കുവച്ചത്.
https://www.instagram.com/p/C4nn8ShvGQ3/?utm_source=ig_web_copy_link
ഇപ്പോഴിതാ, സ്വാസികയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹൃദയത്തിൽ എന്നും ചെറുപ്പം സൂക്ഷിക്കുന്നവൾ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങൾ.
ഫുൾസ്ലീവ് അനാർക്കലി ഡ്രസാണ് വേഷം. മനോഹരിയായാണ് സ്വാസിക ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്വാസികയുടെ ഭർത്താവ് പ്രേം ജേക്കബ് ചിത്രങ്ങൾക്ക് കമൻറുമായി എത്തിയിട്ടുണ്ട്. കമൻറിന് താരം തിരികെ മറുപടിയും നൽകുന്നുണ്ട്.
സ്വന്തമായി യൂട്യൂബ് ചാനലുള്ള സ്വാസികയുടെ പ്രേമിനൊപ്പമുള്ള ഒരു പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. വിവാഹശേഷം ആദ്യമായി പ്രേമിനൊപ്പം ഒരു സ്പായിലേക്ക് മസാജിങ്ങിന് പോകുന്ന വീഡിയോ ആണിത്. "എന്റെ ലവിനൊപ്പം ഒരു കുട്ടി വ്ലോഗ്" എന്ന ക്യാപ്ഷ്യനോടെ ആണ് സ്വാസിക വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
"ഇന്ന് ഞങ്ങളുടെ രണ്ടുപേരുടെയും സ്പാ ഡേ ആണ്. അതിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ്. ഞങ്ങൾ ഒന്ന് റിലാക്സ് ചെയ്യാൻ പോകുകയാണ്" എന്ന് പറഞ്ഞുകൊണ്ടാണ് സ്വാസിക വീഡിയോ തുടങ്ങുന്നത്. മസാജിങ്ങിനു ശേഷം ഇരുവരും ബിരിയാണി കഴിക്കാൻ പോകുന്നതും വിഡിയോയിൽ ഉണ്ട്. ഇരുവരുടെയും ഫ്ലാറ്റിന്റെ ഇന്റീരിയർ വർക്ക് കഴിഞ്ഞ ശേഷമുള്ള ഫോട്ടോകളും വീഡിയോയിൽ കാണിച്ചിരുന്നു.
#swasikavijay #new #photoshoot #pics