#fashion | ജാംനഗറിലേക്ക് ഒഴുകിയെത്തി ബോളിവുഡ്; കറുപ്പില്‍ തിളങ്ങി താരസുന്ദരിമാര്‍

#fashion |  ജാംനഗറിലേക്ക് ഒഴുകിയെത്തി ബോളിവുഡ്; കറുപ്പില്‍ തിളങ്ങി താരസുന്ദരിമാര്‍
Mar 14, 2024 10:48 PM | By Athira V

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ കറുപ്പില്‍ തിളങ്ങി താരസുന്ദരികള്‍.

ബോളിവുഡ് നടിമാരായ ദീപിക പദുക്കോണ്‍, കിയാര അദ്വാനി, സോനം കപൂര്‍, ജനീലിയ ഡിസൂസ, ക്രിക്കറ്റ് താരം എംഎസ് ധോനിയുടെ ഭാര്യ സാക്ഷി സിങ്ങ് ധോനി, ഫെയ്‌സ്ബുക്ക് സ്ഥാപകനും മെറ്റ സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ല ചാന്‍ എന്നിവര്‍ കറുപ്പ് ഔട്ട്ഫിറ്റ് ധരിച്ചാണ് ചടങ്ങിനെത്തിയത്.

അമ്മയാകാന്‍ ഒരുങ്ങുന്ന ദീപിക കറുപ്പ് സ്ലീവ്‌ലെസ് ഗൗണാണ് തെരഞ്ഞെടുത്തത്. പ്രശസ്ത ഡിസൈനര്‍മാരായ ഗൗരിയും നൈനികയുമാണ് ഈ വിന്റേജ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്.

പച്ചക്കല്ലുകള്‍ പതിപ്പിച്ച മാലയും കമ്മലുമാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. ചുവപ്പ് ലിപ്സ്റ്റിക്കും നീട്ടിയെഴുതിയ കണ്ണുകളും താരത്തെ കൂടുതല്‍ സുന്ദരിയാക്കി. ഉയര്‍ത്തിക്കെട്ടിയ മുടിയില്‍ കറുപ്പ് നിറത്തിലുള്ള ഫാബ്രിക് ബൗവും ധരിച്ചിരുന്നു.

കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍ ഫ്‌ളോര്‍ ലെങ്ത് ഗൗണില്‍ ഗ്ലാമറസായാണ് കിയാര അദ്വാനി ആഘോഷത്തില്‍ പങ്കെടുത്തത്. പ്ലഞ്ചിങ് നെക്ക്‌ലൈനും ഒരു ഷോള്‍ഡറിലെ പൂക്കളുടെ ഡിസൈനും ഗൗണിനെ വ്യത്യസ്തമാക്കി. ഗോള്‍ഡന്‍ നിറത്തിലുള്ള കമ്മല്‍ മാത്രമാണ് ഇതിനൊപ്പം അണിഞ്ഞത്. മുടി ഉയര്‍ത്തിക്കെട്ടിവെയ്ക്കുകയും ചെയ്തു.

കറുപ്പ് നിറത്തിലുള്ള ബോള്‍ ഗൗണിലാണ് സോനം പ്രത്യക്ഷപ്പെട്ടത്. മുകളില്‍ നിറയെ സ്വീക്വിന്‍ വര്‍ക്കുകളും താഴേക്ക് സ്‌കര്‍ട്ട് പോലെ തോന്നിപ്പുക്കുന്നതുമാണ് ഈ ഓഫ്‌ഷോള്‍ഡര്‍ ഗൗണ്‍. ഇതിനൊപ്പം വെള്ള നിറത്തിലുള്ള ചോക്കറും കറുപ്പും സില്‍വറും ചേര്‍ന്ന കമ്മലുമാണ് താരം അണിഞ്ഞത്. 

മയ്‌സണ്‍ തായിയുടെ ബ്രാന്‍ഡിലുള്ള കറുപ്പ് ഫ്‌ളെയേര്‍ഡ് സ്‌കര്‍ട്ടില്‍ അതിസുന്ദരിയായിരുന്നു ജെനീലിയ. സ്വീറ്റഹാര്‍ട്ട് നെക്ക്‌ലൈനുള്ള ഗൗണില്‍ മറ്റു വര്‍ക്കുകളൊന്നുമുണ്ടായിരുന്നില്ല. ഈ സിംപിള്‍ ഔട്ട്ഫിറ്റിനൊപ്പം പച്ചയും ചുവപ്പും കല്ലുകള്‍ പതിപ്പിച്ച ചോക്കറും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന ഇയര്‍ റിങ്‌സുമാണ് താരം ധരിച്ചത്.

ഗോള്‍ഡന്‍ വര്‍ക്കുകളുള്ള കറുപ്പ് സ്ലീവ്‌ലെസ് ഗൗണാണ് പ്രിസില്ല ചാന്‍ ധരിച്ചത്. മള്‍ട്ടി ലെയറുകളുള്ള ഗോള്‍ഡന്‍ ചെയ്‌നും ഗൗണിനൊപ്പം പെയര്‍ ചെയ്തു. കറുപ്പ് ലെഹങ്കയായിരുന്നു സാക്ഷി ധോനിയുടെ ഔട്ട്ഫിറ്റ്. സില്‍വര്‍ നിറത്തിലുള്ള സ്വീക്വിന്‍ വര്‍ക്കുകള്‍ ചെയ്ത ലെഹങ്കയ്‌ക്കൊപ്പം സ്ലീവ്‌ലെസ് ചോളിയാണ് പെയര്‍ ചെയ്തത്. ഇതിന്റെ ഭംഗി കൂട്ടാനായി ഡയമണ്ട് നെക്ക്‌ളേസും അണിഞ്ഞു. 

ലണ്ടനില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനര്‍ മിസ് സോഹി ഒരുക്കിയ ഓഫ് ഷോള്‍ഡര്‍ ഷീര്‍ ഗൗണായിരുന്നു ആനന്ദ് അംബാനിയുടെ സഹോദരി ഇഷയുടെ വേഷം. പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള ലെഹങ്കയില്‍ നിറയെ ഫ്‌ളവര്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു. പവിഴമുത്തുകള്‍ കൊണ്ടുണ്ടാക്കിയ നെക്ക്‌ളേസും കമ്മലുമാണ് ഇതിനൊപ്പം അണിഞ്ഞത്. 


#anantambani #radhikamerchant #pre #wedding #celebrations

Next TV

Related Stories
#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

Jan 20, 2025 12:24 PM

#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

വെസ്റ്റേൺ ​ഗൗൺ ധരിച്ചാലോ എന്ന ചോദ്യത്തിന് വളരെ സന്തോഷത്തോടെ ജാനകി സമ്മതം...

Read More >>
#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

Jan 14, 2025 03:03 PM

#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വര്‍ഗീയസുന്ദരിയെ...

Read More >>
#FashionExpo | ബോഡികെയർ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി

Jan 8, 2025 01:25 PM

#FashionExpo | ബോഡികെയർ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി

അങ്കമാലി എംഎൽഎ ശ്രീ. റോജി എം ജോൺ പരിപാടി ഉദ്‌ഘാടനം...

Read More >>
#fashion | ‘വലയിൽ കുടുങ്ങിയ മീനിനെ പോലെ’; ആരാധകരെ അതിശയിപ്പിച്ച് ഗ്ലാമർ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി രാധിക

Dec 31, 2024 01:03 PM

#fashion | ‘വലയിൽ കുടുങ്ങിയ മീനിനെ പോലെ’; ആരാധകരെ അതിശയിപ്പിച്ച് ഗ്ലാമർ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി രാധിക

വ്യത്യസ്തമായ മെറ്റേണിറ്റി ഔട്ട്ഫിറ്റുകളിലുള്ള മനോഹരമായ ചിത്രങ്ങളാണ് രാധിക സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | മെറൂണ്‍ വെല്‍വറ്റ് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Dec 28, 2024 11:39 AM

#fashion | മെറൂണ്‍ വെല്‍വറ്റ് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

മെറൂണ്‍ വെല്‍വറ്റ് ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ബോഡികോണ്‍ ലോങ് ഗൗണില്‍ സ്ലീവ്ലെസാണ് വരുന്നത്. ഇതിനൊപ്പം ഡയമണ്ട് നെക്ക്ലെസാണ് താരം പെയര്‍...

Read More >>
#fashion |  അമ്പടാ, ഇത് കൊള്ളാമല്ലോ...! ചിയ വിത്ത് മുളപ്പിച്ച വസ്ത്രത്തിൽ ഉർഫി; വൈറായി വീഡിയോ

Dec 27, 2024 01:39 PM

#fashion | അമ്പടാ, ഇത് കൊള്ളാമല്ലോ...! ചിയ വിത്ത് മുളപ്പിച്ച വസ്ത്രത്തിൽ ഉർഫി; വൈറായി വീഡിയോ

ചിയ വിത്തുകൾ പാകി മുളപ്പിച്ച വസ്ത്രമാണ് ഇത്തവണ ഉര്‍ഫി...

Read More >>
Top Stories