ചെന്നൈ: (truevisionnews.com) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിനൊരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.
മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ തന്നെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാം.
ഇതിനിടെ തന്റെ റോളിനെ കുറിച്ച് പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ് ധോണി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ധോണി ഇക്കാര്യം അപ്‌ഡേറ്റ് പുറത്തുവിട്ടത്. പുതിയ സീസണിനും പുതിയ വേഷത്തിനും വേണ്ടി കാത്തിരിക്കാന്‍ വയ്യെന്നും ധോണി പറഞ്ഞു.
പുതിയ വേഷം എന്താണെന്ന് അറിയാന്‍ കാത്തിരിക്കൂവെന്നും ധോണി പറയുന്നുണ്ട്. പുതിയ വേഷം എന്താണെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. അദ്ദേഹം നായകസ്ഥാനം ഒഴിയുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അത്തരത്തില്‍ ആശങ്ക ആരാധകര്‍ എക്‌സില്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ മറ്റുചിലര്‍ പറയുന്നത് ധോണി ഓപ്പണറായി കളിക്കുമെന്നാണ്. ഡെവോണ്‍ കോണ്‍വെയ്ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ധോണി ഓപ്പണറായെത്തുമെന്നാണ് ആരാധകരുടെ അവകാശവാദം.
എന്തായാലും എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇത് ഒന്‍പതാം തവണയാണ് ചെന്നൈ ഐപിഎല്ലില്‍ ഉദ്ഘാടന മത്സരം കളിക്കാന്‍ ഒരുങ്ങുന്നത്. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 6.30നുമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
#Dhoni #ChennaiSuperKings #opener? #Chennai's #head #released #crucial #information #about #new #role