#ChennaiSuperKings | ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓപ്പണര്‍? പുതിയ റോളിനെ കുറിച്ച് നിര്‍ണായക വിവരം പുറത്തുവിട്ട് ചെന്നൈയുടെ തല

#ChennaiSuperKings | ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓപ്പണര്‍? പുതിയ റോളിനെ കുറിച്ച് നിര്‍ണായക വിവരം പുറത്തുവിട്ട് ചെന്നൈയുടെ തല
Mar 4, 2024 07:59 PM | By VIPIN P V

ചെന്നൈ: (truevisionnews.com) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിനൊരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.

മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ തന്നെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാം.

ഇതിനിടെ തന്റെ റോളിനെ കുറിച്ച് പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ് ധോണി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ധോണി ഇക്കാര്യം അപ്‌ഡേറ്റ് പുറത്തുവിട്ടത്. പുതിയ സീസണിനും പുതിയ വേഷത്തിനും വേണ്ടി കാത്തിരിക്കാന്‍ വയ്യെന്നും ധോണി പറഞ്ഞു.

പുതിയ വേഷം എന്താണെന്ന് അറിയാന്‍ കാത്തിരിക്കൂവെന്നും ധോണി പറയുന്നുണ്ട്. പുതിയ വേഷം എന്താണെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. അദ്ദേഹം നായകസ്ഥാനം ഒഴിയുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അത്തരത്തില്‍ ആശങ്ക ആരാധകര്‍ എക്‌സില്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ മറ്റുചിലര്‍ പറയുന്നത് ധോണി ഓപ്പണറായി കളിക്കുമെന്നാണ്. ഡെവോണ്‍ കോണ്‍വെയ്ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ധോണി ഓപ്പണറായെത്തുമെന്നാണ് ആരാധകരുടെ അവകാശവാദം.

എന്തായാലും എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇത് ഒന്‍പതാം തവണയാണ് ചെന്നൈ ഐപിഎല്ലില്‍ ഉദ്ഘാടന മത്സരം കളിക്കാന്‍ ഒരുങ്ങുന്നത്. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 6.30നുമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

#Dhoni #ChennaiSuperKings #opener? #Chennai's #head #released #crucial #information #about #new #role

Next TV

Related Stories
ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടി; ഐ പി എൽ ലൈവായി കാണാൻ ചാർജ് പ്രഖ്യാപിച്ച് ജിയോഹോട്സ്റ്റാർ

Feb 14, 2025 04:25 PM

ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടി; ഐ പി എൽ ലൈവായി കാണാൻ ചാർജ് പ്രഖ്യാപിച്ച് ജിയോഹോട്സ്റ്റാർ

ജിയോ സിനിമയില്‍ സൗജന്യമായി കാണാമായിരുന്ന ഐപിഎല്‍ ജിയോ ഹോട്സ്റ്റാറില്‍ ഇനി...

Read More >>
 പെൺപട ഒരുങ്ങി; വനിതാ പ്രിമിയർ ലീഗ് ട്വന്റി20 മൂന്നാം സീസണ് ഇന്ന് തുടക്കം

Feb 14, 2025 04:08 PM

പെൺപട ഒരുങ്ങി; വനിതാ പ്രിമിയർ ലീഗ് ട്വന്റി20 മൂന്നാം സീസണ് ഇന്ന് തുടക്കം

5 ടീമുകൾ, 4 വേദികൾ, 22 മത്സരങ്ങൾ വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ മൂന്നാം സീസണ് ഇന്ന് ഗുജറാത്തിലെ വഡോദരയിൽ...

Read More >>
നറുക്ക് വീണത് രജത് പാട്ടിദാറിന്; പുതിയ നായകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു

Feb 13, 2025 12:40 PM

നറുക്ക് വീണത് രജത് പാട്ടിദാറിന്; പുതിയ നായകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു

2021 മുതല്‍ ആര്‍സിബിയുടെ ഭാഗമായ പാട്ടിദാര്‍ ഐപിഎല്‍ ചരിത്രത്തില്‍ ഫ്രാഞ്ചൈസിയുടെ എട്ടാമത്തെ...

Read More >>
ഇന്നറിയാം റോയല്‍ ക്യാപ്റ്റനെ; സാധ്യതാ പട്ടികയില്‍ കോഹ്‌ലിയും  രജത് പട്ടീദറും

Feb 13, 2025 10:23 AM

ഇന്നറിയാം റോയല്‍ ക്യാപ്റ്റനെ; സാധ്യതാ പട്ടികയില്‍ കോഹ്‌ലിയും രജത് പട്ടീദറും

വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.30ന് ആര്‍സിബി തങ്ങളുടെ തീരുമാനം അറിയിക്കുമെന്നാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിന് ശേഷം...

Read More >>
ഇംഗ്ലണ്ടിനെതിരെ 142 റൺസിന്‍റെ വമ്പൻ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

Feb 12, 2025 10:39 PM

ഇംഗ്ലണ്ടിനെതിരെ 142 റൺസിന്‍റെ വമ്പൻ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

357 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 214 റൺസിന് പുറത്തായി. 142 റൺസിനാണ് ഇന്ത്യയുടെ...

Read More >>
സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക് വിധേയനായി;ഒരുമാസം വിശ്രമം, രഞ്ജി ട്രോഫി സെമിയിൽ കളിക്കാനാകില്ല

Feb 12, 2025 08:41 PM

സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക് വിധേയനായി;ഒരുമാസം വിശ്രമം, രഞ്ജി ട്രോഫി സെമിയിൽ കളിക്കാനാകില്ല

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ കൈവിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക്...

Read More >>
Top Stories