#StuartBroad | ഐപിഎൽ പതിനേഴാം സീസണ് ദിവസങ്ങൾ മാത്രമാണ് ബാക്കി; ഈ വര്‍ഷത്തെ ജേതാക്കളെ പ്രവചിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്

#StuartBroad | ഐപിഎൽ പതിനേഴാം സീസണ് ദിവസങ്ങൾ മാത്രമാണ് ബാക്കി; ഈ വര്‍ഷത്തെ ജേതാക്കളെ പ്രവചിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്
Mar 1, 2024 08:45 PM | By VIPIN P V

ലണ്ടൻ: (truevisionnews.com) ഐപിഎൽ പതിനേഴാം സീസണ് ദിവസങ്ങൾ മാത്രമാണ് ബാക്കി. ടീമുകളെല്ലാം ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും മുൻ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസുമാണ് ഇത്തവണയും സാധ്യതാ പട്ടികയിൽ മുന്നിൽ.

എന്നാല്‍ ഐപിഎല്ലിലെ ആദ്യ പന്തെറിയും മുമ്പെ ചാമ്പ്യൻമാരെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുൻതാരം സ്റ്റുവർട്ട് ബ്രോഡ്. മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ സന്തോഷം നൽകുന്നതാണ് ബ്രോഡിന്‍റെ പ്രവചനം.

ഇത്തവണ എം എസ് ധോണിയുടെ ചെന്നൈയോ ഹാർദിക്ക് പണ്ഡ്യയുടെ മുംബൈയോ കിരീടം നേടില്ലെന്നാണ് ഇംഗ്ലണ്ട് മുൻ പേസര്‍ പറയുന്നത്. ഇത്തവണ കിരീടം നേടുന്ന ടീം മലയാളിതാരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആയിരിക്കുമെന്നും ബ്രോഡ് പ്രവചിക്കുന്നു.

ഐപിഎൽ പതിനേഴാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു കിരീടം നേടാന്‍ കഴിയും. എന്‍റെ പിന്തുണ രാജസ്ഥാൻ റോയൽസിനാണ്. സുഹൃത്തുക്കളുള്‍പ്പെട്ട ടീമിനെയാണ് പിന്തുണക്കാറുള്ളത്.

ജോസ് ബട്‌ലര്‍ കളിക്കുന്നത് റോയല്‍സിലാണ്. ജോഫ്ര ആര്‍ച്ചര്‍ നേരത്തേ ഈ ടീമിൽ കളിച്ചിട്ടുണ്ട്. ബെന്‍ സ്റ്റോക്സും ടോം കറനും ഒവൈസ് ഷായുമെല്ലാം മുന്‍ റോയല്‍സ് താരങ്ങളാണ്. വളരെ മികച്ചൊരു ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ റോയൽസ്.

റോയല്‍സിന്‍റെ പിങ്ക് ജഴ്സി തനിക്കേറെ ഇഷ്ടമാണെ'ന്നും ബ്രോഡ് പറഞ്ഞു. പ്രഥമ ഐപിഎൽ കിരീടം നേടിയ ടീമാണ് രാജസ്ഥാൻ റോയൽസ്. പിന്നീട് 2022ൽ ഫൈനലിൽ എത്തിയെങ്കിലും ഗുജറാത്ത് ടൈറ്റാൻസിനോട് സഞ്ജുവും സംഘവും പരാജയപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ആഷസ് പരമ്പരയോടെയാണ് ബ്രോഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. കരിയറില്‍ ഒരിക്കല്‍ പോലും ഐപിഎല്ലില്‍ കളിക്കാന്‍ ബ്രോഡിനായിട്ടില്ല.

2011ല്‍ പ‍ഞ്ചാബ് കിംഗ്സ് ടീം 1.84 കോടി രൂപക്ക് ലേലത്തില്‍ ടീമിലെത്തിച്ചെങ്കിലും പരിക്കിനെത്തുടര്‍ന്ന് സീസണ് മുമ്പെ പിന്‍വാങ്ങേണ്ടിവന്നു.

#IPL#season #just #days #away; #StuartBroad #predicts #year's #winners

Next TV

Related Stories
#Worldchesschampionship | ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഡി ഗുകേഷിന്‌ നിർണായക ജയം

Dec 8, 2024 07:25 PM

#Worldchesschampionship | ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഡി ഗുകേഷിന്‌ നിർണായക ജയം

പതിനൊന്നാം റൗണ്ടിലാണ് എതിരാളി ഡിങ് ലിറനെ തോൽപ്പിച്ചത്....

Read More >>
#INDvsAUS | അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഓസിസ് ജയം പത്ത് വിക്കറ്റിന്, പരമ്പരയിൽ  ഒപ്പത്തിനൊപ്പം

Dec 8, 2024 11:30 AM

#INDvsAUS | അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഓസിസ് ജയം പത്ത് വിക്കറ്റിന്, പരമ്പരയിൽ ഒപ്പത്തിനൊപ്പം

ആദ്യ ഇന്നിങ്സില്‍ 180ന് പുറത്തായിരുന്നു ഇന്ത്യ. ഡിസംബർ പതിനാല് മുതൽ മെൽബണിലാണ് മൂന്നാം...

Read More >>
#Isl | ഛേത്രിക്ക് ഹാട്രിക്; പൊരുതിക്കളിച്ചിട്ടും ബംഗ്ലൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ്

Dec 7, 2024 11:28 PM

#Isl | ഛേത്രിക്ക് ഹാട്രിക്; പൊരുതിക്കളിച്ചിട്ടും ബംഗ്ലൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ്

ബംഗളൂരു എഫ്സിയോട് സീസണിലെ രണ്ടാം പരാജയവും ഏറ്റുവാങ്ങി കേരള...

Read More >>
#ILeague | ഐ ​ലീ​ഗ്: ഗോ​കു​ലം കേ​ര​ള​ക്ക് തോ​ൽ​വി

Dec 7, 2024 11:12 PM

#ILeague | ഐ ​ലീ​ഗ്: ഗോ​കു​ലം കേ​ര​ള​ക്ക് തോ​ൽ​വി

ഐ ​ലീ​ഗി​ലെ ര​ണ്ടാം ഹോം ​മാ​ച്ചി​ൽ ഗോ​കു​ലം കേ​ര​ള​ക്ക്...

Read More >>
#Islfootball | ഐ എസ് എലിൽ  200-ാം മത്സരം; ബ്ലാസ്റ്റേഴ്‌സ് ഇന്ന്  ബംഗളുരുവിനെതിരെ

Dec 7, 2024 03:09 PM

#Islfootball | ഐ എസ് എലിൽ 200-ാം മത്സരം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ്...

Read More >>
Top Stories