മെല്‍ബണ്‍: ( www.truevisionnews.com ) ബോര്‍ഡര്‍-ഗവാസ്‌കര്‍ ക്രിക്കറ്റ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം.
അരങ്ങേറ്റം കുറിച്ച 19-കാരനായ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിന്റെ പഞ്ചോടെയുള്ള ബാറ്റിങ് ഓസ്‌ട്രേലിയയ്ക്ക് കരുത്തേകി. അര്‍ധസെഞ്ചുറിയുമായി കോസ്റ്റാസ് അരങ്ങേറ്റം ഗംഭീരമാക്കി.
ഒടുവില്‍ 60 റണ്‍സെടുത്ത കോണ്‍സ്റ്റാസിനെ രവീന്ദ്ര ജഡേജ പുറത്താക്കി. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയിലാണ് ഓസ്‌ട്രേലിയ.
അര്‍ദ്ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജ (57)യെ ബുംറയാണ് മടക്കിയത്. മാര്‍നസ് ലെബുഷെയ്‌നും (48) സ്മിത്തും (15) ആണ് നിലവിൽ ക്രീസിലുള്ളത്.
ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നേതൃത്വത്തിലുള്ള ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് ആദ്യസെഷനില്‍ ഖവാജ-കോസ്റ്റാസ് കൂട്ടുക്കെട്ടിനെ പിടിച്ചുകെട്ടാനായില്ല.
പ്രതിരോധിക്കാതെ ആക്രമണശൈലിയില്‍ ബാറ്റേന്തിയ 19-കാരനായ കോണ്‍സ്റ്റാസ് ബുംറയെ അടക്കം ഭയമില്ലാതെ നേരിട്ടു. ഏഴാം ഓവറില്‍ ബുംറയ്‌ക്കെതിരെ തുടര്‍ച്ചയായ ബൗണ്ടറികള്‍ പറത്തിയും കോണ്‍സ്റ്റാസ് ശ്രദ്ധപിടിച്ചുപറ്റി.
ടെസ്റ്റ് ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറക്കെതിരെ സിക്‌സര്‍ പറത്തുന്ന എട്ടാമത്തെ ബാറ്ററായി കോണ്‍സ്റ്റാസ് റെക്കോര്‍ഡ് ബുക്കുകളില്‍ തന്റെ പേരും ഇതിനിടെ രേഖപ്പെടുത്തി.
രണ്ട് സിക്‌സും ആറ് ഫോറുകളും അടങ്ങിയതായിരുന്നു കോണ്‍സ്റ്റാസിന്റെ ഇന്നിങ്‌സ്
ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ ഇല്ല എന്നതാണ് ഇന്ത്യന്‍ ടീമിലെ ഏക മാറ്റം.
പകരം വാഷിങ്ടണ്‍ സുന്ദര്‍ കളിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായി എത്തുമെന്നതും ശ്രദ്ധേയമാണ്.
#BoxingDayTest #Konstas #debuts #punch #Aussies #get #off #good #start