#BestSmartphoneAward | ‘ഏറ്റവും മികച്ച സ്മാർട്ട്ഫോൺ’ പുരസ്കാരം പ്രഖ്യാപിച്ചു; സാംസങ്ങിനെയും ആപ്പിളിനെയും തോൽപ്പിച്ച് ഈ കമ്പനി

#BestSmartphoneAward | ‘ഏറ്റവും മികച്ച സ്മാർട്ട്ഫോൺ’ പുരസ്കാരം പ്രഖ്യാപിച്ചു; സാംസങ്ങിനെയും ആപ്പിളിനെയും തോൽപ്പിച്ച് ഈ കമ്പനി
Feb 29, 2024 10:37 PM | By VIPIN P V

(truevisionnews.com) ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ഏതാണെന്ന് ? ചോദിച്ചാൽ. ഒന്നുകിൽ ഏറ്റവും ലേറ്റസ്റ്റ് ഐഫോൺ അല്ലെങ്കിൽ സാംസങ്ങിന്റെ ഗ്യാലക്സി എസ് സീരീസിലുള്ള ഏതെങ്കിലും ഫോൺ -ഇതൊ​ക്കെയായിരിക്കും മിക്ക ആളുകളുടെയും ഉത്തരം.

എന്നാൽ, ഏറ്റവും മികച്ച ഫോൺ അവയൊന്നുമല്ല, സാക്ഷാൽ ഗൂഗിളിന്റെ ‘പിക്സൽ 8 സീരീസ്’ ഫോണുകളാണ്. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മികച്ച സ്മാര്‍ട്‌ഫോണിനുള്ള ഗ്ലോബല്‍ മൊബൈല്‍ അവാര്‍ഡ്‌സ് (ഗ്ലോമോ) ലഭിച്ചിരിക്കുന്നത് പിക്‌സല്‍ 8 സീരീസിനാണ്.

ഐഫോണ്‍ 15 പ്രോ സീരീസ്, സാംസങിന്റെ എസ് 23 സീരീസ്, ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 5, വണ്‍ പ്ലസ് ഓപ്പണ്‍ തുടങ്ങിയ ഫോണുകളെയാണ് ഗൂഗിളിന്റെ പിക്സൽ 8 സീരീസ് തോൽപ്പിച്ചിരിക്കുന്നത്. 2016-ലാണ് ഗൂഗിൾ ആദ്യത്തെ പിക്സൽ ഫോൺ വിപണിയിലെത്തിക്കുന്നത്.

കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ ആരെയും അസൂയപ്പെടുത്തുന്ന നേട്ടമാണ് അവർ സ്വന്തമാക്കിയത്. ആദ്യമായാണ് ഗൂഗിള്‍ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണിനുള്ള പുരസ്‌കാരം നേടുന്നത്.

ഇതിന് മുമ്പ് ആപ്പിളും സാംസങ്ങും മാത്രമായിരുന്നു ഈ പുരസ്‌കാരത്തിന് അര്‍ഹരായിരുന്നത്.

മികച്ച പെർഫോമൻസ്, അതി നൂതനത്വം ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് പിക്‌സല്‍ ഫോണുകൾക്ക് പുരസ്‌കാരം നൽകിയിരിക്കുന്നതെന്നാണ് ഗ്ലോമോ പുരസ്‌കാരം നല്‍കുന്ന ജിഎസ്എംഎ എന്ന സംഘടന പറയുന്നത്.

അപ്‌ഡേറ്റ് ചെയ്ത ക്യാമറയും ജനറേറ്റീവ് എഐ എഡിറ്റിങ് ഫീച്ചറുകളുമൊക്കെയായാണ് പിക്‌സല്‍ 8 സീരീസ് എത്തിയത്.

#BestSmartphoneAward #Announced; #company #beat #Samsung #Apple

Next TV

Related Stories
ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയാകുമോ “ഫ്ലാഷ്‌സ്”?

Mar 17, 2025 01:24 PM

ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയാകുമോ “ഫ്ലാഷ്‌സ്”?

ഇൻസ്റ്റാഗ്രാമിനോട് സാമ്യമുള്ള ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈയുടെ...

Read More >>
സുനിത വില്യംസിന്‍റെ മടക്കയാത്ര: സ്പേസ് എക്സ് ഡ്രാഗൺ പേടകം ഡോക്ക് ചെയ്തു

Mar 16, 2025 11:28 AM

സുനിത വില്യംസിന്‍റെ മടക്കയാത്ര: സ്പേസ് എക്സ് ഡ്രാഗൺ പേടകം ഡോക്ക് ചെയ്തു

പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേരുകയും...

Read More >>
ക്രൂ10 വിജയകരമായി വിക്ഷേപിച്ചു; സുനിത വില്യംസ് ബുധനാഴ്ച മടങ്ങും

Mar 15, 2025 08:45 AM

ക്രൂ10 വിജയകരമായി വിക്ഷേപിച്ചു; സുനിത വില്യംസ് ബുധനാഴ്ച മടങ്ങും

സ്​പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ബഹിരാകാശപേടകവുമായി നാസയുടെ ഫ്ലോറിഡ കെന്നഡി സ്​പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയിൽ നിന്ന്...

Read More >>
ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി വാട്ട്സ്ആപ്പ്

Mar 13, 2025 01:24 PM

ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി വാട്ട്സ്ആപ്പ്

വീഡിയോ കോൾ വോയ്‌സ്-ഒൺലി മോഡിലും ഇനി മുതൽ പ്രവർത്തിക്കുമെന്ന് എളുപ്പത്തിൽ...

Read More >>
ചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; 'ബ്ലഡ് മൂണ്‍', അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം

Mar 11, 2025 02:27 PM

ചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; 'ബ്ലഡ് മൂണ്‍', അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം

ഇന്ത്യയിൽ ചന്ദ്രഗ്രഹണ സമയത്ത് പകൽ സമയമായിരിക്കും. അതിനാൽ രക്ത ചന്ദ്രന്‍റെ കാഴ്ച ഇന്ത്യയില്‍...

Read More >>
സുരക്ഷാ ഭീഷണി; ടെലഗ്രാം നിരോധിച്ച് രണ്ട് റഷ്യൻ പ്രദേശങ്ങൾ

Mar 10, 2025 01:12 PM

സുരക്ഷാ ഭീഷണി; ടെലഗ്രാം നിരോധിച്ച് രണ്ട് റഷ്യൻ പ്രദേശങ്ങൾ

റഷ്യൻ വംശജനായ പാവേൽ ദുറോവ് സ്ഥാപിച്ച ടെലഗ്രാമിന് ഏകദേശം ഒരു ബില്യൺ...

Read More >>
Top Stories