#PaulPogba | ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി: പോൾ പോഗ്ബക്ക് നാല് വർഷത്തേക്ക് വിലക്ക്

#PaulPogba | ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി: പോൾ പോഗ്ബക്ക് നാല് വർഷത്തേക്ക് വിലക്ക്
Feb 29, 2024 07:20 PM | By VIPIN P V

പാരീസ്: (truevisionnews.com) ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഫ്രഞ്ച് ഫുട്ബാൾ താരം പോൾ പോഗ്ബക്ക് നാലുവർഷത്തേക്ക് വിലക്ക്. ഫ്രാൻസിൻ്റെയും യുവൻ്റസിൻ്റെയും മധ്യനിര താരമാണ് പോൾ പോഗ്ബ.

സെപ്റ്റംബറിൽ മയക്കുമരുന്ന് പരിശോധനയിൽ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് ഉയർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോഗ്ബയെ താൽകാലികമായി സസ്പെൻഡ് ചെയ്തിരുന്നു.

പരിക്കും സ്ഥിരതയില്ലാത്ത പ്രകടനവും മൂലം വലയുന്ന പോഗ്ബയുടെ ഫുട്ബാൾ കരിയറിനെ വിലക്ക് സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഇറ്റലിയുടെ ദേശീയ ഉത്തേജക വിരുദ്ധ ട്രൈബ്യൂണലിന്റെ (നാഡോ) തീരുമാനത്തിനെതിരെ പോഗ്ബ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ട്.

ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പമാണ് 30 കാരനായ പോഗ്ബെ കളി തുടങ്ങിയത്. 2012-ൽ യുവന്റസിലേക്ക് മാറി.

2018-ലെ ലോകകപ്പിൽ മുത്തമിട്ട ഫ്രഞ്ച് ടീമിലെ കളിക്കാരിൽ പ്രധാനിയായിരുന്നു പോഗ്ബ. 2022-ലെ ലോകകപ്പിൽ പരിക്കു മൂലം കളിക്കാൻ സാധിച്ചിരുന്നില്ല.

#Doping: #PaulPogba #banned #for #four #years

Next TV

Related Stories
വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025 12:07 PM

വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട്...

Read More >>
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
Top Stories

Entertainment News