#Hanged | കൂട്ടബലാത്സം​ഗത്തിന് ഇരയായ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

#Hanged | കൂട്ടബലാത്സം​ഗത്തിന് ഇരയായ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Feb 29, 2024 05:35 PM | By VIPIN P V

ലഖ്‌നോ: (truevisionnews.com) കൂട്ടബലാത്സം​ഗത്തിന് ഇരയായ, പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപുർ ജില്ലയിലുള്ള കൊട്ട്വാലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

14-ഉം 16-ഉം വയസ്സുള്ള കുട്ടികളുടെ മൃതദേഹം ബുധനാഴ്ച രാത്രിയോടെയാണ് മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടോടെ കളിക്കാനായി കുട്ടികൾ പാടത്തേക്ക് പോയിരുന്നു.

ഇരുവരും തിരിച്ചുവരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പാടത്തിനുസമീപത്തെ മരത്തിൽ മൃതദേഹങ്ങൾ കണ്ടത്. പ്രദേശത്തെ ഒരു കരാറുകാരന്റെ മകനും മരുമകനും ചേർന്ന് നിർബന്ധിച്ച് കുട്ടികളെ മദ്യം കുടിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

പീഡനത്തിന്റെ വീഡിയോ പ്രതികൾ ഫോണിൽ ചിത്രീകിച്ചിരുന്നു. പിന്നീട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഉണ്ടായി. ഇതാണ് കുട്ടികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും പ്രതികളുടെ ഫോണിൽനിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും ഇവ പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ അകന്ന ബന്ധുക്കളായ മൂന്നുപേരെ അറസ്റ്റുചെയ്തു.

കൂട്ടബലാത്സംഗം, ആത്മഹത്യാപ്രേരണ കുറ്റം, പോക്‌സോ വകുപ്പുകൾ എന്നിവ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കരാറുകാരനായ നിഷാദ് നടത്തുന്ന ഇഷ്ടികചൂളയിലായിരുന്നു രണ്ടുകുട്ടികളും ഇവരുടെ കുടുംബവും ജോലിചെയ്തിരുന്നത്.

ജോലിസ്ഥലത്തുനിന്ന് ഏകദേശം 400 മീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ ഹരിഷ് ഛന്ദേർ പറഞ്ഞു.

#Two #minor #girls #who #victims #gangrape #found #hanging #dead

Next TV

Related Stories
#fakevoterid |മധ്യപ്രദേശിൽ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചയാൾ പിടിയിൽ

Apr 17, 2024 07:41 PM

#fakevoterid |മധ്യപ്രദേശിൽ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചയാൾ പിടിയിൽ

പ്രതി യൂട്യൂബ് നോക്കിയാണ് വ്യാജ വെബ്സൈറ്റ് നിർമ്മിച്ചത്. മാത്രമല്ല പ്രതി നിരവധി വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും...

Read More >>
#death |  വീട്ടിൽ വോട്ട് ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു

Apr 17, 2024 05:15 PM

#death | വീട്ടിൽ വോട്ട് ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു

റിട്ട.വില്ലേജ് അക്കൗണ്ടന്റ് ഡി.നാരായൺ ഉപാധ്യായുടെ ഭാര്യയായ യശോദ ചൊവ്വാഴ്ചയാണ് വീട്ടിൽ വോട്ട്...

Read More >>
#accident | ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം;  പത്ത്   മരണം

Apr 17, 2024 04:30 PM

#accident | ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; പത്ത് മരണം

സംഭവത്തിനു പിന്നാലെ രണ്ട് ആംബുലൻസുകളിലായി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#attack |  സ്കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാർ ആക്രമണം; മദർ തെരേസാ രൂപം അടിച്ചുതകർത്തു, വൈദികനും മർദ്ദനം

Apr 17, 2024 04:14 PM

#attack | സ്കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാർ ആക്രമണം; മദർ തെരേസാ രൂപം അടിച്ചുതകർത്തു, വൈദികനും മർദ്ദനം

മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതർ പറഞ്ഞു. പിറ്റേ ദിവസമാണ് ഇത്തരത്തിൽ വലിയ ആക്രമണം ഉണ്ടായത്....

Read More >>
#suryatilak |‘സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല; നിമിഷങ്ങൾ മാത്രം നീളുന്ന ചടങ്ങിന് സാക്ഷിയായത് പതിനായിരങ്ങൾ

Apr 17, 2024 03:53 PM

#suryatilak |‘സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല; നിമിഷങ്ങൾ മാത്രം നീളുന്ന ചടങ്ങിന് സാക്ഷിയായത് പതിനായിരങ്ങൾ

പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ അത്യപൂർവ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്....

Read More >>
#attack |  ഭാര്യ മറ്റൊരാള്‍ക്കൊപ്പം കാറിൽ, ചില്ല് തകര്‍ത്ത് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്; കേസ്

Apr 17, 2024 12:58 PM

#attack | ഭാര്യ മറ്റൊരാള്‍ക്കൊപ്പം കാറിൽ, ചില്ല് തകര്‍ത്ത് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്; കേസ്

കാറില്‍ മറ്റൊരാള്‍ക്കൊപ്പം ഭാര്യയെ കണ്ടതിന് പിന്നാലെയാണ് ഭര്‍ത്താവ് ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Read More >>
Top Stories