Feb 28, 2024 10:25 PM

തിരുവനന്തപുരം: (truevisionnews.com) കേരള സർക്കാർ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അനുമതി നൽകാതെ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലിനാണിപ്പോൾ അനുമതി ലഭിച്ചത്.

ഇത് സംസ്ഥാന സർക്കാരിന് നേട്ടമാണ്. ബില്ലിന് അനുമതി ലഭിച്ചത് നേട്ടമാണെങ്കിലും ലോകായുക്തയുടെ അധികാരം ഇതോടെ കുറയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവർത്തകന് തൽസ്ഥാനത്ത് തുടരാനാകും.

ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയത് ഗവർണർക്കും പ്രതിപക്ഷത്തിനും തിരിച്ചടിയായി.

#Benefit #state #government #Approval #Lokayukta #Bill #sent #Governor #President

Next TV

Top Stories