#Murder | സുഹൃത്തുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്‌

#Murder | സുഹൃത്തുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്‌
Feb 28, 2024 03:48 PM | By VIPIN P V

രാജ്‌കോട്ട്: (truevisionnews.com) സുഹൃത്തുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

സോളാപുര്‍ സ്വദേശിയും ഗുജറാത്തിലെ രാജ്‌കോട്ടില്‍ താമസക്കാരനുമായ ഗുരുപ ജിരോളിയാണ് ഭാര്യ അംബികയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ ഭാര്യയുടെ മൃതദേഹത്തിനൊപ്പമുള്ള വീഡിയോകളും ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിരുന്നു.

അപ്പാര്‍ട്ട്‌മെന്റിലെ മറ്റുതാമസക്കാരോട് മാപ്പ് ചോദിച്ചാണ് ഇയാള്‍ വീഡിയോ ചിത്രീകരിച്ചിരുന്നത്. ഭാര്യയെ താന്‍ കൊന്നതാണെന്ന കുറ്റസമ്മതവും വീഡിയോയിലുണ്ടായിരുന്നു. ഇതിനുപിന്നാലെ പ്രതി തന്നെ പോലീസിനെ വിളിച്ച് കുറ്റസമ്മതവും നടത്തി.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കരാറുകാരനും വ്യാപാരിയുമായ ജിരോളി രാജ്‌കോട്ടിലെ അംബിക ടൗണ്‍ഷിപ്പിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയുള്ള വീഡിയോ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇയാള്‍ പങ്കുവെച്ചത്.

ചോരയില്‍കുളിച്ച് കിടക്കുന്ന ഭാര്യ അംബികയുടെ മൃതദേഹത്തിന് സമീപത്തുനിന്നാണ് പ്രതി വീഡിയോ ചിത്രീകരിച്ചിരുന്നത്. തന്റെ കൂട്ടുകാരനുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നും അതിനാല്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നുമായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്.

സംഭവത്തില്‍ ഇയാള്‍ മറ്റുള്ളവരോട് മാപ്പ് ചോദിക്കുന്നതും വീഡിയോയിലുണ്ട്. അതേസമയം, ഭാര്യയെ കൊലപ്പെടുത്തിയതില്‍ തനിക്ക് പശ്ചാത്താപമില്ലെന്നും ഭാര്യ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പ്രതി പറഞ്ഞിരുന്നു.

അറസ്റ്റ് ചെയ്താല്‍ കൈയില്‍ വിലങ്ങണിയിക്കരുതെന്നും സ്ഥിരം കുറ്റവാളികളോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറരുതെന്നും ഇയാള്‍ അഭ്യര്‍ഥിച്ചിരുന്നു. തന്റെ കൂട്ടുകാരനുമായുള്ള രഹസ്യബന്ധം ഉപേക്ഷിക്കാന്‍ ഭാര്യ തയ്യാറായില്ല.

കാമുകനൊപ്പം പോകാനായിരുന്നു ഭാര്യയുടെ ആഗ്രഹം. പത്താംക്ലാസില്‍ പഠിക്കുന്ന മകളുടെ പരീക്ഷ കഴിയുന്നത് വരെ കാത്തിരിക്കണമെന്നും അതുവരെ വീട്ടില്‍നിന്ന് പോകരുതെന്നും താന്‍ ഭാര്യയോട് ആവശ്യപ്പെട്ടു.

എന്നാല്‍, ഭാര്യ ഇതിന് സമ്മതിച്ചില്ലെന്നും പ്രതി വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. സോളാപുര്‍ സ്വദേശിയായ ജിരോളിയും കുടുംബവും 2003 മുതലാണ് രാജ്‌കോട്ടില്‍ സ്ഥിരതാമസമാക്കിയത്. ദമ്പതിമാര്‍ക്ക് 17 വയസ്സുള്ള മകളും പത്ത് വയസ്സുള്ള മകനും ഉണ്ട് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം.

തലയ്ക്കടിച്ചാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇതിനുശേഷം രണ്ട് വീഡിയോകളാണ് മൃതദേഹത്തിനൊപ്പം പ്രതി ചിത്രീകരിച്ചതെന്നും പോലീസ് പറഞ്ഞു.

ഈ വീഡിയോകളാണ് പിന്നീട് അപ്പാര്‍ട്ട്‌മെന്റിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. ഇതിനുശേഷം 5.30-ഓടെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയുടെ മൊഴികള്‍ പരിശോധിച്ചുവരികയാണെന്നാണ് പോലീസ് പറഞ്ഞു.

വീഡിയോകളും ഇത് ചിത്രീകരിച്ച മൊബൈല്‍ഫോണും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച സുഹൃത്തിന്റെയടക്കം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

#suspicion #secret #affair #friend; #husband #killed #wife #hitting #her #head

Next TV

Related Stories
പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

Feb 12, 2025 01:15 PM

പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് മൈഥിലിയുടെ ഭര്‍ത്താവ് ജയകുമാര്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു....

Read More >>
രാത്രി തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്നു, ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു, ശേഷം പൊലീസ് സ്റ്റേഷനിലെത്തി

Feb 12, 2025 10:36 AM

രാത്രി തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്നു, ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു, ശേഷം പൊലീസ് സ്റ്റേഷനിലെത്തി

തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം. ചില വീട്ടുകാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടായി ഒടുവിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് സ്വപ്നയെ...

Read More >>
 ഭർത്താവിനെ കാമുകന്റെ സഹായത്തോടെ ഭാര്യ  കൊലപ്പെടുത്തിയ സംഭവം,  വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങൾ

Feb 11, 2025 01:02 PM

ഭർത്താവിനെ കാമുകന്റെ സഹായത്തോടെ ഭാര്യ കൊലപ്പെടുത്തിയ സംഭവം, വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങൾ

കൊലപാതകത്തിനു ശേഷം മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി വീട്ടിൽനിന്ന് 500 മീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്ത്...

Read More >>
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; 17-കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

Feb 10, 2025 04:22 PM

ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; 17-കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ ശനിയാഴ്ച മാനവ് ഹിമാൻഷുവിനെ വിളിച്ചു...

Read More >>
സ്വകാര്യ ഭാ​​ഗ​ങ്ങളിലടക്കം മുറിവുകൾ; ഭക്ഷണം സീറ്റിൽ വീണതിന് യുവാവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തി

Feb 9, 2025 09:12 PM

സ്വകാര്യ ഭാ​​ഗ​ങ്ങളിലടക്കം മുറിവുകൾ; ഭക്ഷണം സീറ്റിൽ വീണതിന് യുവാവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തി

പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് പ്രതികളിലൊരാളായ കരാല നിവാസിയായ സുശാന്ത് ശർമ്മ എന്ന ചുട്കുളിയെ അറസ്റ്റ് ചെയ്തത്....

Read More >>
പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; അച്ഛൻ മകളെ തല്ലിക്കൊന്നു

Feb 8, 2025 12:43 PM

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; അച്ഛൻ മകളെ തല്ലിക്കൊന്നു

ക്ത സ്രാവമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മോത്തിരാമയെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories










Entertainment News