(truevisionnews.com) സൗദി പ്രോ ലീഗിനിടെ ഗാലറിയില്‍നിന്നുള്ള 'മെസ്സി മെസ്സി' വിളികളോട് മോശമായി പ്രതികരിച്ചെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ ആരോപണം.
അല്‍ ശബാബിനെതിരേ 3-2ന് വിജയിച്ചതിനു പിന്നാലെയാണ് അല്‍ നസര്‍ താരത്തിന്റെ വിവാദമായ പെരുമാറ്റമുണ്ടായത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ, ക്ലബ് ഫുട്‌ബോളില്‍ 750 ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
ഗാലറിയില്‍നിന്നുള്ള ഒരു വിഭാഗത്തിന്റെ 'മെസ്സി മെസ്സി' വിളികളെ പ്രത്യേകമായ ആംഗ്യവിക്ഷേപത്തോടെയാണ് ക്രിസ്റ്റിയാനോ നേരിട്ടത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇത് അശ്ലീലം നിറഞ്ഞ അംഗവിക്ഷേപമാണെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി.
ചെവിക്ക് പിന്നില്‍ കൈപിടിച്ചും അരഭാഗത്ത് ഭാഗത്ത് കൈകൊണ്ട് ആവര്‍ത്തിച്ച് ആംഗ്യം കാണിച്ചുമാണ് ക്രിസ്റ്റ്യാനോ മെസ്സി വിളികളോട് പ്രതിഷേധമറിയിച്ചത്. ഈ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ക്യാമറകളില്‍ കാണിച്ചിരുന്നില്ല.
സംഭവത്തില്‍ സൗദി ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എസ്.എ.എഫ്.എഫ്.) അന്വേഷണം ആരംഭിച്ചതായി സൗദി പത്രമായ അശ്‌റഖ് അല്‍ ഔസാത്ത് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അല്‍ നസര്‍ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല.
ക്രിസ്റ്റ്യാനോയ്ക്ക് സൗദി ഫുട്‌ബോള്‍ രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതായും വെളിപ്പെടുത്താനാവാത്ത പിഴ ചുമത്തിയതായും ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
#Messi' #made #obscenity-#filled #member #attack; #Allegation #against #CristianoRonaldo