കോഴിക്കോട്: (truevisionnews.com) താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ കൂടുതൽ നടപടി സ്വീകരിക്കുന്നു. ചുരത്തിൽ ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങൾ ഉടൻ നീക്കാൻ റിക്കവറി വാഹനങ്ങളും ക്രെയിനുകളും ലഭ്യമാക്കും.

വൈത്തിരി, താമരശേരി പൊലീസ് സ്റ്റേഷനുകളിലേക്ക് ഇവ ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. നിലവിൽ എല്ലാ ദിവസങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കാൻ സാധിക്കുന്നുണ്ടെന്ന് ആർടിഒ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.
10 കോടിയുടെ ബാലുശേരി ബൈപാസ് അലൈൻമെന്റ് തീരുമാനിക്കാൻ പുതിയ സർവേ നടത്തും. തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായ വടകര താഴെ അങ്ങാടി വികസനം സർവേ പൂർത്തിയാക്കി.
ദേശീയപാത- നവീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി കുന്നിയോറമലയിൽ അപകടാവസ്ഥയിലായ പതിനെട്ടോളം വീടുകൾ സംരക്ഷിക്കാൻ സോയിൽ നെയിലിങ് പ്രവൃത്തി ആരംഭിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചു.
വന്യജീവികൾ ജനവാസസ്ഥലത്ത് ഇറങ്ങുന്നത് തടയാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് എംഎൽഎമാരായ ഇ കെ വിജയനും ലിന്റോ ജോസഫും ആവശ്യപ്പെട്ടു.
കലക്ടർ സ്നേഹിൽകുമാർ സിങ് അധ്യക്ഷനായി. മന്ത്രി പി എ മുഹമ്മദ് റിയാസ്, പി ടി എ റഹിം എംഎൽഎ, എഡിഎം കെ അജീഷ്, സബ് കലക്ടർ ഹർഷിൽ മീണ, അസി. കലക്ടർ പ്രതീക് ജെയിൻ, ഡിസിപി അനൂജ് പലിവാൾ, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ തുടങ്ങിയവർ സംസാരിച്ചു.
#More #steps #being #taken #decongest #Kozhikode #Thamarasserypass
