കായംകുളം: (truevisionnews.com) ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജിന് മുന്നിൽ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയുടെ വെസ്റ്റിബ്യൂൾ ഡബിൾ ബസ് കത്തിനശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കെഎസ്ആർടിസി മാവേലിക്കര റീജണൽ വർക്സ് ഷോപ്പിലെ എൻജിനീയറുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് എറണാകുളം തോപ്പുംപടിയിലേക്ക് സർവീസ് നടത്തിയ ബസിനാണ് തീ പിടിച്ചത്.
ബസിൽനിന്ന് മണംവരുന്നത് ശ്രദ്ധിച്ച ഡ്രൈവർ ബസ് നിർത്തി ഉടൻതന്നെ യാത്രക്കാരെ പുറത്തേക്ക് ഇറക്കുകയും തുടർന്ന് ബസ്സിന്റെ മധ്യഭാഗത്ത് നിന്ന് തീ ആളിപ്പടരുകയായിരുന്നു.
ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്. ബസ് പൂർണമായും കത്തി നശിച്ചു.
കെഎസ്ആർടിസി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തിയശേഷം ബസ് മാവേലിക്കര റീജണൽ വർക്ക്ഷോപ്പിലേക്ക് മാറ്റി.
ബസിന്റെ ഡീസൽ ടാങ്ക് ചോർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റ് തകരാറുകൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.
#KSRTC #bus #caught #fire #running #national #highway; #Investigation #started