Featured

#mmhassan | ലീഗിന്​ കൂടുതൽ സീറ്റ്​: മുരളീധരന്‍റെ അഭിപ്രായം തള്ളി ഹസൻ

Kerala |
Feb 22, 2024 09:46 PM

തി​രു​വ​ന​ന്ത​പു​രം:  (truevisionnews.com)    ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്​​ലിം ലീ​ഗി​ന് കൂ​ടു​ത​ൽ സീ​റ്റി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന കെ. ​മു​ര​ളീ​ധ​ര​ന്‍റെ അ​ഭി​പ്രാ​യം​ ത​ള്ളി യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ.

അ​ത്​ കെ. ​മു​ര​ളീ​ധ​ര​ന്‍റെ അ​ഭി​പ്രാ​യ​മാ​ണെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്ക​വെ, അ​​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ർ​ച്ച ചെ​യ്യു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ അ​ഭി​പ്രാ​യം പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ലീ​ഗു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യും സീ​റ്റ്​ വി​ഭ​ജ​ന ച​ർ​ച്ച​ക​ളും ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തു​സം​ബ​ന്ധി​ച്ച്​ യു.​ഡി.​എ​ഫി​ൽ അ​നി​ശ്ചി​ത​ത്വ​മി​ല്ല. സ​മ​രാ​ഗ്​​നി യാ​ത്ര ന​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്​ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തെ​ന്നും യു.​ഡി.​എ​ഫ് ഉ​ട​ൻ യോ​ഗം ചേ​രു​മെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

മൂന്നാം സീറ്റ്: തീരുമാനം കുടപ്പിച്ച് മുസ്‌ലിം ലീഗ്

കോഴിക്കോട് ; പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് മുസ്‌ലിംലീഗ്. സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്ക് ലീഗ് പോകുമെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.അധിക സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം.

എന്നാൽ മൂന്നാം സീറ്റ് നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. രാജ്യസഭാ സീറ്റ് നൽകാനും കോൺഗ്രസ് നേതൃത്വം ഒരുക്കമല്ല. അതേസമയം, മൂന്നാം സീറ്റ് ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസവും ലീഗ് വ്യക്തമാക്കിയിരുന്നു.

#More #seats #league #Hasan #rejected #Muralidharan's #comment

Next TV

Top Stories