#health | രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

#health | രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
Feb 21, 2024 02:45 PM | By MITHRA K P

(truevisionnews.com) രാത്രി നന്നായി ഉറക്കം ലഭിച്ചില്ലെങ്കിൽ, അത് ശരീരത്തിൻറെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. പല കാരണങ്ങൾ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് പോലും ഉറക്കത്തെ മോശമായി ബാധിക്കാം.

പലർക്കും രാത്രി ഉറങ്ങുന്നതിന് മുമ്പ് സ്നാക്ക്സ് കഴിക്കുന്ന ശീലമുണ്ട്. അത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ഇത്തരത്തിൽ രാത്രി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

നല്ല എരുവേറിയ ഭക്ഷണമാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. എരുവേറിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൻറെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യാം.

കഫൈൻ അടങ്ങിയ ഭക്ഷണങ്ങളാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കോഫി, ചായ, സോഡ, എനർജി ഡ്രിങ്ക് തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന കഫൈൻ ഉറക്കത്തെ തടസപ്പെടുത്തും. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

അമിതമായ അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് നല്ലതല്ല. ഇതിലെ ഉയർന്ന കൊഴുപ്പ് ഉറക്കത്തെ തടസപ്പെടുത്തും.

കാർബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ ദഹിക്കാൻ സമയമെടുക്കും.

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇതിലെ ഉയർന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ തടസപ്പെടുത്താം.

സംസ്കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡുമൊക്കെ രാത്രി കഴിക്കുന്നതും ഒഴിവാക്കുക. ഇവയും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും.

രാത്രി ഡാർക്ക് ചോക്ലേറ്റും കഴിക്കുന്നത് നല്ലതല്ല. കാരണം ഇവയിലുള്ള 'ടൈറോസിൻ' എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തിയേക്കാം.

രാത്രിയിൽ ഐസ്‌ക്രീം കഴിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. കാരണം ഇതിലെ ഉയർന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ തടസപ്പെടുത്താം.

രാത്രി മൈദ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ദഹനത്തെ തടസപ്പെടുത്താം. അതിനാൽ ഇവയും പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുക.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. അതിനാൽ ഇവയും ഡയറ്റിൽ നിന്നും ഒഴിവാക്കുക.

#Know #foods #eat #going #bed #night

Next TV

Related Stories
#smartphone | സ്മാർട്ട്ഫോണുകളിൽ ടോയിലറ്റ് സീറ്റിനേക്കാൾ ബാക്ടീരിയ സാന്നിധ്യം, റിപ്പോർട്ട്

Oct 16, 2024 02:32 PM

#smartphone | സ്മാർട്ട്ഫോണുകളിൽ ടോയിലറ്റ് സീറ്റിനേക്കാൾ ബാക്ടീരിയ സാന്നിധ്യം, റിപ്പോർട്ട്

ടോയിലറ്റിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ 23 ശതമാനം പേർ മാത്രമാണ് ഫോൺ അണുവിമുക്തമാക്കാനുള്ള ശ്രമം...

Read More >>
#health |  പഞ്ചാരയടി വേണ്ട! ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിയാം…

Oct 15, 2024 10:48 PM

#health | പഞ്ചാരയടി വേണ്ട! ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിയാം…

ശരീരഭാരം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണം...

Read More >>
#health | ലൈംഗികത ഉപേക്ഷിച്ചാൽ ആരോഗ്യ കുറയും? ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

Oct 12, 2024 01:10 PM

#health | ലൈംഗികത ഉപേക്ഷിച്ചാൽ ആരോഗ്യ കുറയും? ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

ജീവിതത്തിൽ സ്നേഹം എത്ര വേണമോ പങ്കാളിയുമൊത്ത് അത്രയും ലൈംഗികബന്ധവും ആകാം. ലൈംഗികത പങ്കാളിയുമായുള്ള അടുപ്പം...

Read More >>
#Health | ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ?

Oct 11, 2024 12:23 PM

#Health | ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ?

ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും ദഹനക്കേടിന് കാരണമാകുകയും...

Read More >>
#health |   വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇതറിയൂ ...

Oct 8, 2024 01:09 PM

#health | വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇതറിയൂ ...

ഈ രീതിയിൽ ഇളം ചൂടുള്ള വെള്ളം ശരീരത്തിന് സ്വാഭാവിക ഡിറ്റോക്സായി പ്രവർത്തിക്കുന്നു....

Read More >>
#health | നിസ്സാരനല്ല ഇഞ്ചി; അറിയാം ആരോഗ്യരഹസ്യങ്ങള്‍

Oct 7, 2024 08:20 PM

#health | നിസ്സാരനല്ല ഇഞ്ചി; അറിയാം ആരോഗ്യരഹസ്യങ്ങള്‍

വിട്ടുമാറാത്ത വീക്കം ചെറുക്കാന്‍ ഇഞ്ചി വെള്ളം വളരെ നല്ലതാണ്. വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍...

Read More >>
Top Stories