#Ganja | വടകര റെയിൽവേ സ്‌റ്റേഷനിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

#Ganja | വടകര റെയിൽവേ സ്‌റ്റേഷനിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ്; രണ്ട് പേർ പിടിയിൽ
Oct 18, 2024 09:35 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) വടകര റെയിൽവേ സ്‌റ്റേഷനിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒറീസ സ്വദേശി റോഷൻ മെഹർ (27), ഝാർഖണ്ഡ് സ്വദേശി ജയ്‌സറഫ് (33) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും വടകര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ചൈന്നൈയിൽ നിന്നും വരുന്ന ട്രെയിനിൽ നിന്നും പുലർച്ചെ ആറ് മണിയോടെയാണ് ഇരുവരെയും പിടികൂടുന്നത്. പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കുറ്റ്യാടി, ചേലക്കാട് ഭാഗങ്ങളിൽ വിതരണത്തിനായി എത്തിച്ചതാണ് കഞ്ചാവ്.

വടകര എസ്എച്ച്‌ഒ സുനിൽകുമാറിൻ്റെ നിർദ്ദേശ പ്രകാരം എസ്.ഐ രഞ്ജിത്ത്, എസ്.ഐ ബിജു വിജയൻ, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ ഷാജി, എ.എസ്.ഐ ബിനീഷ്, സിപിഒ ശോഭിത് ടി.കെ, സി.പി.ഒ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.

#Two #persons #arrested #with #ganja #Vadakara #railway #station

Next TV

Related Stories
#arrest | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

Oct 18, 2024 11:19 AM

#arrest | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

കഴിഞ്ഞ ശനിയാഴ്ച രാ ത്രിയാണ് അക്രമം. വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ്...

Read More >>
#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:18 AM

#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി പശുക്കടവിൽ ചികിത്സ സഹായ കമ്മറ്റിക്ക് രൂപം നല്‌കി പ്രവർത്തനം നടത്തുന്നതിനിടയിലാണ്...

Read More >>
#BinoyViswam | ‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ടെന്ന് ബിനോയ് വിശ്വം

Oct 18, 2024 11:01 AM

#BinoyViswam | ‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ടെന്ന് ബിനോയ് വിശ്വം

പൊതുപ്രവര്‍ത്തകന്മാര്‍ക്ക് അധികാരം കൈവരുമ്പോള്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം എന്തും പറയാം എന്ന് അവസ്ഥ നല്ലതല്ല,...

Read More >>
#naveenbabusuicide |  ആരോ ഇതിന് പിന്നിലുണ്ട്, ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടര്‍, ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്‍

Oct 18, 2024 10:47 AM

#naveenbabusuicide | ആരോ ഇതിന് പിന്നിലുണ്ട്, ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടര്‍, ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്‍

കളക്ടര്‍ക്കെതിരേ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മോഹനന്‍...

Read More >>
Top Stories