#bodyfound | ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചതും വിഫലം; വെട്രിയുടെ മൃതദേഹം എട്ടാം ദിനം സത്‌ലജിൽ കണ്ടെത്തി

#bodyfound | ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചതും വിഫലം; വെട്രിയുടെ മൃതദേഹം എട്ടാം ദിനം സത്‌ലജിൽ കണ്ടെത്തി
Feb 12, 2024 05:19 PM | By VIPIN P V

ചെന്നൈ: (truevisionnews.com) ഹിമാചൽ പ്രദേശിൽ കാർ നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ സത്‌ലജ് നദിയിൽ കാണാതായ വെട്രി ദുരൈസാമിയുടെ (45) മൃതദേഹം കണ്ടെത്തി. അപകടം നടന്ന് എട്ടാം ദിവസമാണ് വെട്രിയുടെ മൃതദേഹം കണ്ടെത്തിയത്.

അപകടത്തിൽ ഡ്രൈവറും മരിച്ചിരുന്നു. ചെന്നൈ മുൻ മേയർ സെയ്ദെ ദുരൈസാമിയുടെ മകനാണ് വെട്രി. മകനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സെയ്ദെ ദുരൈസാമി ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അപകടസ്ഥലത്തുനിന്നും രണ്ടു കിലോമീറ്ററോളം മാറി സ്കൂബ ഡൈവർമാരാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം നദിയിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നുവെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെട്രിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്കു മാറ്റി. അപകട സ്ഥലത്തെ പാറയിൽനിന്നു ലഭിച്ച രക്തക്കറ ഉൾപ്പെടെ ശേഖരിച്ച് ഡിഎൻഎ ടെസ്റ്റ് നടത്താൻ തയാറെടുക്കവേയാണ് വെട്രിയുടെ മൃതദേഹം കണ്ടെത്തിയത്.

വെട്രിയുടെ പിതാവ് സെയ്ദെ ദുരൈസാമി ഉടൻ തന്നെ ഹിമാചലിലേക്കു പോകും. പോസ്റ്റ്‌മോർട്ടത്തിനുശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങി ചെന്നൈയിലേക്കു കൊണ്ടുവരുമെന്നാണു വിവരം. വിനോദയാത്രയ്ക്കിടെ ഞായറാഴ്ചയാണ് ദുരൈസാമിയുടെ മകൻ വെട്രിയും സുഹൃത്ത് ഗോപിനാഥും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് 200 മീറ്ററോളം താഴ്ചയിൽ നദിയിലേക്കു വീണത്.

ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ഗോപിനാഥ്, ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രദേശവാസിയായ ഡ്രൈവറുടെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.

അതേസമയം, വെട്രി ദുരൈസാമിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കനത്ത മൂടൽമഞ്ഞും കുറഞ്ഞ താപനിലയും തിരച്ചിൽ ദുഷ്കരമാക്കുന്നതായി ഹിമാചൽ പ്രദേശ് പൊലീസ് അറിയിച്ചിരുന്നു.

പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപെട്ട ആളുകൾ മകനെ രക്ഷപ്പെടുത്തിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദുരൈസാമി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും എട്ടാം ദിവസം മൃതദേഹം കണ്ടെത്തുകയായിരുന്നു.

#reward of #crore #failed; #Vetri's #body #found #Sutlej

Next TV

Related Stories
#Fire |  പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

Sep 8, 2024 06:15 AM

#Fire | പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

തീപിടിത്തത്തിൻ്റെ കാരണം...

Read More >>
#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Sep 7, 2024 09:47 PM

#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വാഹനം താരികെരെ ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത്...

Read More >>
#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

Sep 7, 2024 09:37 PM

#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

വിഷയത്തിൽ, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാൻ വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തുകയും...

Read More >>
#buildingcollapse  | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

Sep 7, 2024 08:15 PM

#buildingcollapse | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്...

Read More >>
#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Sep 7, 2024 07:42 PM

#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പൂജയുടെ സെലക്ഷന്‍ യു.പി.എസ്.സി. റദ്ദാക്കി ഒരുമാസത്തിനു ശേഷമാണ്...

Read More >>
#death | ചികിത്സിക്കാൻ ഡോക്ടർമാരില്ല; ആർജി കർ ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം

Sep 7, 2024 03:38 PM

#death | ചികിത്സിക്കാൻ ഡോക്ടർമാരില്ല; ആർജി കർ ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം

അതേസമയം ബിക്രമിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ആശുപത്രി അധികൃതർ...

Read More >>
Top Stories