Related Stories









Feb 12, 2024 09:50 AM

ബാവലി (വയനാട്):(truevisionnews.com)  പടമല ചാലിഗദ്ദയിലെ കർഷകൻ‌ പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ആരംഭിച്ചു.

ആന മണ്ണുണ്ടി വനമേഖലയിൽ തുടരുകയാണ്. ദൗത്യസംഘം വനത്തിനുള്ളിൽ ആനയെ കണ്ടെങ്കിലും മറ്റ് ആനകള്‍ കൂടെ ഉള്ളതിനാല്‍ വെടിവയ്ക്കുക ദുഷ്‌കരമാണെന്നാണ് റിപ്പോര്‍ട്ട്.

സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വയ്ക്കും. ഏറുമാടത്തിനു മുകളിൽ കയറി വെടിവയ്ക്കാനാണ് ശ്രമമെന്ന് ഡിഎഫ്ഒ മാർട്ടിൻ ലോവൽ അറിയിച്ചു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ബാവലിയിൽ യോഗം ചേരുകയാണ്.

വനം വകുപ്പിലെ 15 ടീമുകളും പൊലീസിലെ മൂന്നു ടീമും ദൗത്യത്തിൽ പങ്കെടുക്കും. കുങ്കിയാകളുടെ സാന്നിധ്യത്തിലാകും കാട്ടാനയെ വെടിവയ്ക്കുക.

ആന അക്രമാസക്തനാകാന്‍ സാധ്യതയുണ്ടെന്നും ഡിഎഫ്ഒ പറഞ്ഞു.വെടിവയ്ക്കുന്ന ആളിനു നേരെ ആന പാഞ്ഞടുക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് ഏറുമാടത്തിനു മുകളിൽനിന്ന് വെടിവയ്ക്കാൻ തീരുമാനിച്ചതന്നും ഡിഎഫ്ഒ വ്യക്തമാക്കി.

കാട്ടാനയെ പിടിക്കാനുള്ള ദൗത്യം ഞായറാഴ്ചയും തുടർന്നെങ്കിലും വെടിവയ്ക്കാൻ പറ്റിയ സാഹചര്യത്തിൽ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ദൗത്യം നിർത്തിവച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതു സംഘർഷാവസ്ഥയുണ്ടാക്കി.

വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ഫാർമേഴ്സ് റിലീഫ് ഫോറം നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.



#BelurMakhna #spotted #missionteam #along #other #elephants #DFO #says #elephant #likely #become #violent

Next TV

Top Stories