ലഖ്‌നൗ: (truevisionnews.com) ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ പ്രമുഖ ആര്‍എസ്എസ് നേതാവിന്റെയും ദത്തുപുത്രിയുടെയും കൊലപാതകത്തില്‍ മകന്‍ അറസ്റ്റില്‍.
42കാരനായ ഇഷാങ്ക് അഗര്‍വാള്‍ ആണ് പിതാവ് യോഗേഷ് ചന്ദ് അഗര്‍വാളിനെയും ദത്തുപുത്രി സൃഷ്ടിയെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.
ഇഷാങ്ക് അഗര്‍വാള്‍ കുറ്റം സമ്മതിച്ചെന്നും സ്വത്തിന്റെ പകുതി പിതാവ് സൃഷ്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് സൂപ്രണ്ട് കുന്‍വര്‍ അനുപം സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് യോഗേഷ് ചന്ദ് അഗര്‍വാളും സൃഷ്ടിയും കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് നിരവധി ആഭരണങ്ങളും പണവും കാണാതായിരുന്നു.
ഇതോടെ മോഷണത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്ന് രക്തക്കറ തുടയ്ക്കാന്‍ ശ്രമിച്ചതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീട്ടിലെ അംഗം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായതായി എസ്പി പറഞ്ഞു.
#RSS #leader #adopted #daughter #killed #son #arrested '#family #shocked #hear #reason'