#U-19WorldCupFinal | വീണ്ടുമൊരു ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ; കണക്ക് ചോദിക്കാൻ കൗമാരപ്പട

#U-19WorldCupFinal | വീണ്ടുമൊരു ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ; കണക്ക് ചോദിക്കാൻ കൗമാരപ്പട
Feb 11, 2024 12:12 PM | By VIPIN P V

ജോഹാനസ്ബർഗ്: (truevisionnews.com) അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ കിരീടപ്പോരാട്ടം ഇന്ന്. ജോഹാനസ്ബർഗിലെ വില്ലോമൂർപാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം ഉച്ചയ്ക്ക് 1.30-ന് മത്സരം തുടങ്ങും.

2018നുശേഷം ആദ്യമായാണ് ഓസീസ് കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. ആറാം കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്നുതവണ റണ്ണറപ്പായ ഇന്ത്യക്ക് ഒമ്പതാം ഫൈനലാണിത്. നാലാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്.

2010ൽ മിച്ചൽ മാർഷിൻറെ കീഴിലാണ് ഓസീസ് അവസാനമായി അണ്ടർ 19 ലോകകപ്പിൽ കിരീടം നേടിയത്. ഉദയ് സഹാറൻ നയിക്കുന്ന ഇന്ത്യ അണ്ടർ-19 ടീം വൻമാർജിനിൽ വിജയങ്ങൾ നേടികൊണ്ടാണ് ഫൈനലിലെത്തിയിരിക്കുന്നത്.

പ്രാഥമികഘട്ടത്തിലും സൂപ്പർ സിക്‌സിലും സെമിയിലും കളിച്ച എല്ലാ മത്സരവും ജയിച്ചാണ് ഹ്യൂഗ് വീഗൻ നയിക്കുന്ന ഓസീസ് ടീം എത്തുന്നത്. ഇന്ത്യ സെമിയിൽ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ പാകിസ്ഥാനെയും തോൽപിച്ചാണ് ഫൈനൽ ടിക്കറ്റ് നേടിയെടുത്തത്.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും ഓസീസും നേർക്കുനേർ വരുന്നത് മൂന്നാം തവണ. 2012ലും 2018ലും ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്.

റൺനേട്ടത്തിൽ ആദ്യസ്ഥാനങ്ങളിലുള്ള മൂന്നുപേരും ഇന്ത്യക്കാരാണ്. 389 റൺസുമായി ക്യാപ്റ്റൻ ഉദയ് സഹറാനും 336 റൺസുമായി മുഷീർ ഖാനും 294 റൺസുമായി സച്ചിൻ ദസും ആണ് പട്ടികയിൽ മുന്നിലുള്ളത്.

വിക്കറ്റ് നേട്ടത്തിൽ, ആറ് ഇന്നിങ്‌സിൽ 17 വിക്കറ്റുമായി ഇന്ത്യയുടെ സൗമി പാണ്ഡെ മൂന്നാംസ്ഥാനത്തുണ്ട്. 21 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ ക്വെന മഫാകയും 18 വിക്കറ്റുമായി പാകിസ്താന്റെ ഉബൈദ് ഷായുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.

#Another #India-#Australia #WorldCupFinal; #Adolescence #ask #account

Next TV

Related Stories
#ViratKohli | സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു; വിരാട് കോലിക്ക് പിഴ ശിക്ഷ

Dec 26, 2024 01:57 PM

#ViratKohli | സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു; വിരാട് കോലിക്ക് പിഴ ശിക്ഷ

സ്മിത്തിനൊപ്പം 8 റൺസെടുത്ത പാറ്റ് കമ്മിൻസാണ്...

Read More >>
#BoxingDayTest | ബോക്‌സിങ്‌ഡേ ടെസ്റ്റ്: പഞ്ചോടെ കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റം, ഒസീസിന് മികച്ച തുടക്കം

Dec 26, 2024 09:55 AM

#BoxingDayTest | ബോക്‌സിങ്‌ഡേ ടെസ്റ്റ്: പഞ്ചോടെ കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റം, ഒസീസിന് മികച്ച തുടക്കം

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ ഇല്ല എന്നതാണ് ഇന്ത്യന്‍ ടീമിലെ ഏക...

Read More >>
#VijayMerchantTrophy | വിജയ് മർച്ചൻ്റ് ട്രോഫി; കേരളം - ആന്ധ്ര മത്സരം സമനിലയിൽ

Dec 25, 2024 10:41 AM

#VijayMerchantTrophy | വിജയ് മർച്ചൻ്റ് ട്രോഫി; കേരളം - ആന്ധ്ര മത്സരം സമനിലയിൽ

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രണ്ടാം പന്തിൽ തന്നെ ലെറോയ് ജോക്വിൻ ഷിബുവിൻ്റെ വിക്കറ്റ്...

Read More >>
#Santhoshtrophy | തമിഴ്നാടിൻറെ വിജയ മോഹം തകർത്തു; സന്തോഷ് ട്രോഫിയിൽ സമനില പിടിച്ച് കേരളം

Dec 24, 2024 08:58 PM

#Santhoshtrophy | തമിഴ്നാടിൻറെ വിജയ മോഹം തകർത്തു; സന്തോഷ് ട്രോഫിയിൽ സമനില പിടിച്ച് കേരളം

സന്തോഷ് ട്രോഫി ഫുടബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില വഴങ്ങി...

Read More >>
#VijayMerchantTrophy | വിജയ് മർച്ചൻ്റ് ട്രോഫി: ആന്ധ്ര 278 റൺസിന് പുറത്ത്

Dec 24, 2024 10:44 AM

#VijayMerchantTrophy | വിജയ് മർച്ചൻ്റ് ട്രോഫി: ആന്ധ്ര 278 റൺസിന് പുറത്ത്

നേരത്തെ ആറ് വിക്കറ്റിന് 232 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ആന്ധ്രയുടെ ഇന്നിങ്സ് അധികം നീട്ടാൻ കേരള ബൌളർമാർ...

Read More >>
#VijayHazareTrophy | വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി

Dec 24, 2024 10:37 AM

#VijayHazareTrophy | വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി

എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീൻ്റെ ഇന്നിങ്സ്. ഷോൺ റോജർ 27ഉം ഷറഫുദ്ദീൻ 21ഉം...

Read More >>
Top Stories