ശബരിമല: (truevisionnews.com) ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക് കുറഞ്ഞു. മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് മണ്ഡല പൂജയാണ്. രാത്രി ഒന്നിന് നട അടയ്ക്കും.
ഡിസംബര്‍ 25 വരെ 32,49,756 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 4,07,309 പേര്‍ അധികമെത്തി.
കഴിഞ്ഞ വര്‍ഷം ഇതേ സമയം 28,42,447 പേര്‍ ദര്‍ശനം നടത്തിയിരുന്നു. തത്സമയ ബുക്കിംഗിലൂടെ 5,66,571 പേര്‍ ദര്‍ശനം നടത്തി. തങ്കയങ്കി സന്നിധാനത്ത് എത്തിയ ദിനം 62, 877 പേര്‍ ദര്‍ശനം നടത്തി.
പുല്ല് മേട് വഴി ഇത് വരെ 74, 764 പേര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം പുല്ലുമേട് വഴി 69,250 പേരാണ് ദര്‍ശനം നടത്തിയത്.
ഇന്ന് ഹരിവരാസനം പാടി നട അടച്ചാല്‍ ഡിസംബര്‍ 30ന് വൈകിട്ട് 5ന് മകരവിളക്ക് മഹോത്സത്തിനായി നട തുറക്കും. 2025 ജനുവരി 14നാണ് ഈ തവണ മകരവിളക്ക്. ഇന്നലെ വരെയുള്ള 30,87,049 പേരായിരുന്നു സന്നിധാനത്ത് എത്തിയത്.
#32 #lakh #people #visited #till #Wednesday #grounds #opened #December #30 #Makaravilak #Utsavam