മലപ്പുറം: (truevisionnews.com) തേക്കുതോട്ടമായ നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്ത് നിന്ന് മയക്കുമരുന്നുമായി ഒരാളെ എക്സൈസ് പിടികൂടി.
നിലമ്പൂർ സ്വദേശിയായ മുഹമ്മദ് റഷീദ് സി ടി (40) എന്നയാളാണ് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത്.
മലപ്പുറം എക്സൈസ് ഐ ബി ഇൻസ്പെക്ടർ ടി ഷിജു മോൻ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ ഷഫീഖ് ടി എച്ചിന്‍റെ നേതൃത്വത്തിലുള നിലമ്പൂർ എക്സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം ഐ ബി സംഘവും, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷഫീഖ് ടി എച്ച്, ഷിജുമോൻ ടി എന്നിവരോടൊപ്പം പ്രിവന്‍റീവ് ഓഫീസർ പ്രമോദ് ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, നിധിൻ, സുഭാഷ് വി, ഷംനാസ് സി ടി, അഖിൽ ദാസ്, ഹാഷിർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സോണിയ എന്നിവരും കേസ് കണ്ടെടുത്ത സംഘത്തിലുണ്ടായിരുന്നു.
#Youth #arrested #with #nine #grams #methamphetamine