പഴയങ്ങാടി: (truevisionnews.com) റെയിൽവേ സ്റ്റേഷന് സമീപം മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാത്രി 7.52 മണിക്കാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.
ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
റെയിൽവെ അധിക്യതർ വിവരമറിയിച്ചതിനെ തുടർന്ന് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
#middle #aged #man #found #dead #after #being #hit #train