#fashion | യവന സുന്ദരിയെപ്പോലെ റിമ കല്ലിങ്കല്‍; വൈറലായി ഫോട്ടോഷൂട്ട്

#fashion | യവന സുന്ദരിയെപ്പോലെ റിമ കല്ലിങ്കല്‍; വൈറലായി ഫോട്ടോഷൂട്ട്
Feb 10, 2024 10:15 PM | By Athira V

www.truevisionnews.comഭിനയത്തിനൊപ്പം തന്റെ നിലപാടുകളിലൂടേയും ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് റിമ കല്ലിങ്കല്‍. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച റിമയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം നീലവെളിച്ചമാണ്. 

അഭിനയത്തോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് റിമ. യാത്രയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും മാമാങ്കം എന്ന ഡാന്‍സ് സ്‌കൂളിന്റെ പരിപാടികളുടെ ചിത്രങ്ങളുമെല്ലാം റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പച്ച നിറമുള്ള വസ്ത്രത്തില്‍ മരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രങ്ങളെടുത്തിരിക്കുന്നത്. 'കാത്തിരിപ്പ്' എന്ന ക്യാപ്ഷനോടെയാണ് റിമ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/C265NFXP-UW/?utm_source=ig_web_copy_link

പ്ലെയിന്‍ പച്ച മെറ്റീരിയലും മഞ്ഞയും പച്ചയും ചേര്‍ന്ന ചെക്ക് ഡിസൈന്‍ വരുന്ന മെറ്റീരിയലുമാണ് ഈ ഔട്ട്ഫിറ്റിനായി തിരഞ്ഞെടുത്തത്. ബാക്ക്‌ലെസ് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലാണ് താരമെത്തിയത്. വെള്ളി ആഭരണങ്ങളാണ് ഈ ഔട്ട്ഫിറ്റിനൊപ്പം തെരഞ്ഞെടുത്തത്. വലിയ നെറ്റിച്ചുട്ടിയും മൂക്കുത്തിയും ആംലെറ്റും റിമയെ കൂടുതല്‍ സുന്ദരിയാക്കി. 

ഐശ്വര്യ അശോകാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. കരോളിന്‍ ആണ് സ്‌റ്റൈലിസ്റ്റ്. പ്രിയയാണ് മേക്കപ്പും ഹെയറും ചെയ്തത്. ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. യവന സുന്ദരി, മനോഹരി എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍. 

#rimakallingal #new #photoshoot

Next TV

Related Stories
മേക്കപ്പ് സാധനങ്ങൾ മോശമായല്ലേ..! ഡേറ്റ് കഴിയുന്നതിന് മുൻപ് ഉപയോഗശൂന്യമാകുന്നത് എങ്ങനെ തിരിച്ചറിയാം ?

Jun 12, 2025 06:54 AM

മേക്കപ്പ് സാധനങ്ങൾ മോശമായല്ലേ..! ഡേറ്റ് കഴിയുന്നതിന് മുൻപ് ഉപയോഗശൂന്യമാകുന്നത് എങ്ങനെ തിരിച്ചറിയാം ?

ഡേറ്റ് കഴിയുന്നതിന് മുൻപ് ഉപയോഗശൂന്യമാകുന്ന മേക്കപ്പ് സാധനങ്ങൾ എങ്ങനെ തിരിച്ചറിയാം...

Read More >>
ഇത് കലക്കി, തിമിർത്തു....; ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡായി ബ്രൈഡല്‍ ഗ്രില്‍

Jun 5, 2025 09:33 PM

ഇത് കലക്കി, തിമിർത്തു....; ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡായി ബ്രൈഡല്‍ ഗ്രില്‍

ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡായി ബ്രൈഡല്‍...

Read More >>
Top Stories










Entertainment News