#fashion | സാരിയിൽ മനോഹരിയായി മൃദുല വിജയ്

#fashion | സാരിയിൽ മനോഹരിയായി മൃദുല വിജയ്
Jan 29, 2024 08:11 PM | By Athira V

ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമാ രം​ഗത്താണ് കരിയറിന് തുടക്കം കുറിച്ചതെങ്കിലും അവര്‍ ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ടെലിവിഷൻ ഷോകളും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മൃദുല വിവാ​ഹിതയാകുന്നത്. ​ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രം​ഗത്ത് സജീവമാണ്.

ധ്വനി കൃഷ്ണ എന്ന മകളും ദമ്പതികൾക്ക് പിറന്നു. യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം താരങ്ങൾ പങ്കുവെക്കാറുണ്ട്. യുവയുമായുള്ള വിവാഹശേഷമാണ് മൃദുല യൂട്യൂബിലും സോഷ്യൽ മീഡിയയിലുമെല്ലാം വളരെയധികം സജീവമാകുന്നത്. വിവാഹം, മകളുടെ വരവ് തുടങ്ങി എല്ലാ സന്തോഷ നിമിഷങ്ങളും മൃദുല ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ സാരിയുടുത്ത് ക്യൂട്ട് ആയി എത്തിയിരിക്കുകയാണ് മൃദുല. നടൻ ജിപിയുടെയും ഗോപികയുടെയും വിവാഹത്തിന് എത്തിയതായിരുന്നു താരം. ഹെവി ഡിസൈനർ ബ്ലൗസിനൊപ്പം സിമ്പിൾ സാരിയാണ് മൃദുല അണിഞ്ഞിരിക്കുന്നത്.

വിവിധ ലുക്കിലുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. യുവയ്‌ക്കൊപ്പമുള്ള അടിപൊളി ചിത്രങ്ങളും മൃദുല പങ്കുവെച്ചിരുന്നു. മകൾ ധ്വനിയും സ്റ്റൈലായാണ് വിവാഹത്തിന് എത്തിയത്. താര കുടുബത്തിന്റെ ചിത്രം വൈറലായി മാറിയിരുന്നു. പിന്നാലെയാണ് ചിത്രങ്ങളുമായി മൃദുല സോഷ്യൽ മീഡിയയിൽ എത്തിയത്.

മൃദുലയ്ക്ക് കരിയറിൽ വലിയ ജനപ്രീതി നൽകുന്നത് സ്റ്റാർ മാജിക് എന്ന ഷോയാണ്. വർഷങ്ങളായി നടി ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഇതേക്കുറിച്ചും മൃദുല സംസാരിച്ചു. സ്റ്റാർ മാജികിൽ ആദ്യം പോകുന്നത് സിം​ഗിൾ ആയാണ്. വിവാഹശേഷം ഭർത്താവിനൊപ്പം പോയി. പിന്നീട് കുഞ്ഞിനൊപ്പം പോയി. ഞങ്ങളുടെ ജീവിതം മുഴുവൻ ഷോയിലുണ്ട് എന്നാണ് നേരത്തെ ഒരു അഭിമുഖത്തിൽ മൃദുല പറഞ്ഞത്.

https://www.instagram.com/p/C2qzdNSv5m4/?utm_source=ig_web_copy_link

മൃദുലയുടെ സഹോദരിയായ പാര്‍വതിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. കുടുംബവിളക്ക് പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. ക്യാമറാമാനായ അരുണുമായുള്ള വിവാഹത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു പാര്‍വതി.

#mridhulavijai #shares #her #saree #pics #instagram #yuvakrishna

Next TV

Related Stories
#fashion |  വിശ്വസുന്ദരിയുടെ സ്റ്റൈലിഷ് പീച്ച് ബാക്ക് ലെസ് ​ഗൗൺ; ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ഹർനാസ് സന്ധു

Feb 28, 2024 06:13 AM

#fashion | വിശ്വസുന്ദരിയുടെ സ്റ്റൈലിഷ് പീച്ച് ബാക്ക് ലെസ് ​ഗൗൺ; ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ഹർനാസ് സന്ധു

ഇത്തവണയും സ്റ്റൈലിഷാണ് ഹർനാസ് സന്ധു. ബാക്ക് ലെസ് ബോഡികോൺ ​ഡ്രസ്സിൽ സന്ധു അതീവ...

Read More >>
#fashion | കാഷ്വല്‍ ഔട്ട്ഫിറ്റിലും സെക്‌സി; ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ശോഭിത

Feb 21, 2024 08:37 AM

#fashion | കാഷ്വല്‍ ഔട്ട്ഫിറ്റിലും സെക്‌സി; ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ശോഭിത

ഇപ്പോഴിതാ കാഷ്വല്‍ വസ്ത്രത്തിലുള്ള ശോഭിതയുടെ ഒരു ഫോട്ടോഷൂട്ടാണ് ഇന്‍സ്റ്റഗ്രാമില്‍...

Read More >>
#fashion |  ഡ്രസ്സിങിലുമാകാം ഉത്തരവാദിത്തം, വാർഡ്റോബ് ട്രാക്കിങിലൂടെ; ഫാഷൻ ലോകത്തെ വിപ്ലവം ഇനി ഇതാണ്

Feb 12, 2024 10:54 PM

#fashion | ഡ്രസ്സിങിലുമാകാം ഉത്തരവാദിത്തം, വാർഡ്റോബ് ട്രാക്കിങിലൂടെ; ഫാഷൻ ലോകത്തെ വിപ്ലവം ഇനി ഇതാണ്

നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ പാന്റ്, ഷർട്ട്, ‍‍‌ടോപ് എന്നിങ്ങനെ ഓരോ വിഭാഗങ്ങളായി റെക്കോർഡ്...

Read More >>
#fashion | യവന സുന്ദരിയെപ്പോലെ റിമ കല്ലിങ്കല്‍; വൈറലായി ഫോട്ടോഷൂട്ട്

Feb 10, 2024 10:15 PM

#fashion | യവന സുന്ദരിയെപ്പോലെ റിമ കല്ലിങ്കല്‍; വൈറലായി ഫോട്ടോഷൂട്ട്

പ്ലെയിന്‍ പച്ച മെറ്റീരിയലും മഞ്ഞയും പച്ചയും ചേര്‍ന്ന ചെക്ക് ഡിസൈന്‍ വരുന്ന മെറ്റീരിയലുമാണ് ഈ ഔട്ട്ഫിറ്റിനായി...

Read More >>
#fashion | കാഞ്ചീപുരമോ ഫാൻസിയോ; ഏതുമാകട്ടെ സാരിയിൽ തൃഷ താൻ ബെസ്റ്റ്

Feb 6, 2024 03:50 PM

#fashion | കാഞ്ചീപുരമോ ഫാൻസിയോ; ഏതുമാകട്ടെ സാരിയിൽ തൃഷ താൻ ബെസ്റ്റ്

ഒരു പരസ്യ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിലാണ് തൃഷ ഈ സാരിയിൽ എത്തിയത്. മരതക നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച ചോക്കറും കമ്മലും സാരിക്കൊപ്പം...

Read More >>
Top Stories