കൊല്ലം : (truevisionnews.com) ഒരു വ്യാഴവട്ടക്കാലം പിന്നിട്ട് ഉറുദുവിലെ കശ്മീരി വിദ്യാർത്ഥികളുടെ ആധിപത്യം. സംസ്ഥാന കലോത്സവത്തിൽ ഉറുദു മത്സര ഇനങ്ങളിൽ ഇത്തവണയും കുന്ദമംഗലം മർക്കസ് സ്കൂളിലെ കശ്മീരി വിദ്യാർഥികൾക്കാണ് ഒന്നാം സ്ഥാനം. 2011 മുതൽ തുടങ്ങുന്ന ജൈത്രയാത്രയുടെ തുടർച്ചയായി കൊല്ലം കലോത്സവ നഗരിയിൽനിന്ന് ആറ് പേരാണ് എ ഗ്രേഡുമായി മടങ്ങുന്നത്.
ജമ്മു സ്വദേശികളായ നസർ മഹമൂദ്, ഇമ്രാൻ ഖാൻ, മുഹമ്മദ് ആക്വിബ്, മഹമൂദ് അഹമദ്, മുഹമ്മദ് ഇർഫാൻ, യാസിർ ബഷീർ എന്നിവർക്കാണ് ഒന്നാം സ്ഥാനം. പ്ലസ്ടു വിഭാഗം ഉറുദു പ്രസംഗത്തിൽ ജേതാവാണ് നസർ മഹമൂദ്. ഹൈസ്കൂൾ വിഭാഗം പ്രസംഗത്തിൽ മുഹമ്മദ് ആക്വിബ്, കവിതാ രചനയിൽ യാസി ബഷീർ, ഉപന്യാസത്തിൽ മുഹമ്മദ് ഇർഫാൻ, എച്ച്എസ് എസ് വിഭാഗം കഥാരചനയിൽ ഇമ്രാൻ ഖാൻ,
കവിതാരചനയിൽ മുദ് അഹമദ് എന്നിങ്ങനെയാണ് വിജയം. ജമ്മു കശ്മീരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർഥികളെ സൗജന്യ താമസവും ഭക്ഷണവും വിദ്യാഭ്യാസവും നൽകിയാണ് മർക്കസ് ഏറ്റെടുക്കുന്നത്. ഉറുദു അധ്യാപകൻ കെ വി അഹമ്മദിന്റെ അകമഴിഞ്ഞ പ്രോത്സാഹനം ചെറുതൊന്നുമല്ല. അറുപത്തി രണ്ടാമത് കലോത്സവത്തിലെ വിജയത്തിന് പിന്നിലും കെ വി അഹമ്മദിന്റെ പരിശീലനം തന്നെ.
#Merck #students #continue #dominate #Urdu #competitive #events