കൊല്ലം: (truevisionnews.com) കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം തമിഴ് പദ്യം ചൊല്ലലിൽ എ ഗ്രേഡുമായി ആദ്യ ജി നായർ.

കഴിഞ്ഞ വർഷത്തെ മികവ് ആവർത്തിച്ചാണ് ഇക്കൊല്ലവും ആദ്യ ജി നായർ വിജയം നേടിയിരിക്കുന്നത്.
കഥകളി നടനായ അച്ഛൻ ഗിരീഷിന്റെയും തമിഴ് ടീച്ചർ ആയ അമ്മ വൃന്ദയുടെയും പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് ആദ്യ പറയുന്നു.
കുട്ടിക്കാലം മുതൽ തമിഴ്ഭാഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ആദ്യയെ അമ്മ പ്രോത്സാഹിപ്പിച്ചിരുന്നു.
എച്ച് എസ് എസ് തിരുവമ്പാടിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദ്യ. ഭാഷ തമിഴ് ആയതിനാൽ കലോത്സവ വേദിയിൽ മത്സരാർഥികൾ കുറവായിരുന്നു.
സംസ്ഥാനത്തെ ചില ജില്ലകളിൽ തമിഴ് മീഡിയം സ്കൂളുകളുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് കലോത്സവത്തിൽ തമിഴ് പദ്യം ചൊല്ലലും ഉൾപ്പെടുത്തിയിരിക്കുന്നത്.
#First #adhyaGNair #AGrade #HigherSecondarySection #Tamil #Poetry #Recitation #KeralaSchoolKalolsavam2024
