#keralaschoolkalolsavam2024 | ബീറ്റ് ബോക്സിംഗിൽ കൈയ്യടി നേടി അഭിറാം

#keralaschoolkalolsavam2024 | ബീറ്റ് ബോക്സിംഗിൽ കൈയ്യടി നേടി അഭിറാം
Jan 6, 2024 04:14 PM | By Athira V

കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കന്റ്റി വിഭാഗം മിമിക്രിയിൽ എ ഗ്രേഡുമായി അഭിറാം കെ പി. കോഴിക്കോട് എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അഭിറാം.

കച്ചേരിയുടെയും, ബീറ്റ് ബോക്സിംഗി ന്റെയും വ്യത്യസ്ത തരം സൗണ്ടുകൾ അവതരിപ്പിച്ചാണ് കലോത്സവ വേദിയിൽ അഭിറാം ശ്രദ്ധ നേടിയത്. കഴിഞ്ഞ വർഷം കോഴിക്കോട് വെച്ച് നടന്ന അറുപത്തിഒന്നാമത് കലോത്സവത്തിൽ ബി ഗ്രേഡ് നേടി വേദി വിടേണ്ടി വന്നെങ്കിലും.

ഇക്കുറി അതെല്ലാം തിരുത്തിക്കുറിച്ചാണ് അഭിറാം മടങ്ങുന്നത്. ആദ്യ കാലത്ത് നാടക നടനായ അച്ഛൻ പ്രശാന്ത് ആണ് കലോത്സവ വേദിയിൽ അഭിറാമിന് കൂട്ടായി വന്നത്.

മോശപ്പെട്ട ജീവിത സാഹചര്യം തന്റെ കലയെ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന പ്രശാന്ത്. നഷ്ട്ടപ്പെട്ടു പോയ സുന്ദര നിമിഷങ്ങളെ മകനിലൂടെ തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങുകയാണ്. തൊട്ടിൽപാലം സ്വദേശിയായ പ്രശാന്ത്, അർച്ചന ദമ്പത്തികളുടെ മകനാണ്.

#Abhiram #wins #applause #beat #boxing

Next TV

Related Stories
Top Stories