#KeralaSchoolKalolsavam2024 |'അന്ന് 400 പേർ മത്സരിച്ചു ഇന്ന് 14000 പേർ'; കലോത്സവ ചരിത്രം പറഞ്ഞ് ചിത്ര പ്രദർശനം

#KeralaSchoolKalolsavam2024  |'അന്ന് 400 പേർ മത്സരിച്ചു ഇന്ന് 14000 പേർ'; കലോത്സവ ചരിത്രം പറഞ്ഞ് ചിത്ര പ്രദർശനം
Jan 6, 2024 02:51 PM | By Susmitha Surendran

 കൊല്ലം: (truevisionnews.com)  സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രം വിശദീകരിച്ച് ബോയ്സ് ഹൈസ്കൂളിന് മുന്നിൽ ഒരുക്കിയ ചിത്ര പ്രദർശനം ശ്രദ്ധേയമായി.

1957 ജനുവരി 26 ന് സംസ്ഥാനത്തെ ആദ്യ സ്കൂൾ കലോത്സവം എറണാകുളം ഗേൾസ് ഹൈസ്കൂളിൽ നടത്തിയപ്പോൾ 13 ഇനങ്ങളിലായി മത്സരിച്ചത് 400 കുട്ടികൾ ആയിരുന്നു.


അതിൽ 60 പെൺകുട്ടികൾ. ഇന്ന് 239 ഇനങ്ങളിലായി 14000 കുട്ടികൾ മത്സരിക്കുന്നു. 1956 ൽ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന സി എസ് വെങ്കിടേശ്വരൻ കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കലോത്സവം ആശയം മുന്നോട്ടു വെച്ചു.

1956 ൽ മൌലാന ആസാദ് സർവകലാശാല ഡൽഹിയിൽ നടത്തിയ കലാമേള അദ്ദേഹം കണ്ടതോടെയാണ് കേരളത്തിലും അത്തരത്തിൽ മത്സരം സംഘടിപ്പിക്കാനുള്ള ആശയം ഉദിച്ചത്.

കലാവാസനയുള്ള കുട്ടികളെ കണ്ടെത്താൻ അന്നത്തെ 12 ജില്ലകളിലും പിന്നീട് മത്സരങ്ങൾ നടത്തി തിരഞ്ഞെടുക്കപ്പെട്ടവരാണ് സംസ്ഥാനതലത്തിൽ മത്സരിച്ചത്.

എറണാകുളം ഗേൾസ് സ്കൂളിൽ നടത്തിയ ആദ്യ മത്സരത്തിന്റെ ചുമതല അന്നത്തെ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന അപ്പൻ തമ്പുരാന് ആയിരുന്നു.

എസ് ആർ വി സ്കൂളിൽ കുട്ടികൾക്ക് താമസവും അടുത്തുള്ള ഹോട്ടലിൽ ഭക്ഷണവും ഏർപ്പാടാക്കി. ഈ കലോത്സവം പിന്നീട് വളർന്ന് ഏഷ്യയിലെ എറ്റവും വലിയ കലാമാമാങ്കം ആയി പരിണമിക്കുകയായിരുന്നു.

ആദ്യ കലോത്സവത്തിന്റെ നടത്തിപ്പ് ചരിത്രം കാരിക്കേച്ചർ രൂപത്തിൽ ചിത്രീകരിച്ചത് . തഴവ എ വിഎച്എസ് സ്കൂളിലെ റിട്ടയേർഡ് അധ്യാപകനായ ഓച്ചിറ സി രാജേന്ദ്രനാണ് കാരിക്കേച്ചർ തയാറാക്കിയത്.

#then #400 #people #competed #today #14000 #people #Art #festival #history #film #exhibition

Next TV

Related Stories
Top Stories