കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കന്റ്റി വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിൽ എ ഗ്രേഡുമായി സൂര്യഗായത്രി. കൊല്ലം കൊട്ടാരക്കര എൻ എസ് എസ് എച്ച് എസ് എസിലെ വിദ്യാർത്ഥിനിയാണ് സൂര്യ.
കലോത്സവ വേദിയിൽ ഇത് തുടർച്ചയായി രണ്ടാം തവണയാണ് വിജയം നേടുന്നത്. കൊട്ടാരക്കര സ്വദേശികളായ സുനിൽകുമാർ, നിജ ദമ്പതികളുടെ മകളാണ്.
സർഗശേഷിയും പ്രതിഭയും കാട്ടി കലാസ്വാദകരെ വിസ്മയിപ്പിക്കുകയാണ് സൂര്യ. അത്തരത്തിൽ അവതരണത്തിനും ആസ്വാദനത്തിനും ഭാഷ ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച് ആശയഗാംഭീര്യവും പദസമ്പത്തും കൊണ്ട് പ്രസംഗവേദി ഇളക്കിമറിച്ചാണ് സൂര്യ ശ്രദ്ധേയമായത്.
#Suryagayathri #with #fiery #speech #English #kalolsavam2024