കൊല്ലം : www.truevisionnews.com പഴയിടo മോഹനൻ നമ്പൂതിരിയുടെ രുചികരമായ പാലട പായസത്തിനൊപ്പം ചോറ് ഉണ്ണുമ്പോൾ അതിലേറെ മധുരമുള്ള കലാ പരിപാടികളുമായി കലയിടം സജ്ജം.

രാവിലെ മുതൽ രാത്രി വരെ നീളുന്നതാണ് കലയിടം വേദി പാട്ട് പാടാൻ താൽപര്യമുള്ളവർക്ക് പാടാം, മാധുര്യമുള്ള പാട്ട് കേട്ട് രുചിയൂറുന്ന ഭക്ഷണം കഴിക്കാം.
ഊട്ടുപുരയിൽ ഓരോ പേരിനുമുണ്ട് വ്യത്യസ്ത. പഴയിടത്തോട് സാമ്യമുളള രുചിയിടമെന്നാണ് ഭക്ഷണ ഹാളിനുള്ള പേര്.പാട്ടു പാടാൻ കലയിടം. അനൗൺസ് ചെയ്യാൻ ചൊല്ലിടം, ഊട്ടുപുരയ്ക്ക് രസയിടം എന്നിങ്ങനെ ഭാവനാത്മകമായ പേരുകളും ഭക്ഷണ കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്.
ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാനുള്ള ഓരോ ഹാളിനും കൊല്ലത്തിൻ്റെ സമീപ പ്രദേശങ്ങളിലെ സ്ഥലനാമങ്ങളും നൽകിയിട്ടുണ്ട്.
#art #space #along #taste #space #old #those #who #come #eat
