#keralaschoolkalolsavam2024 | കലോത്സവ നഗരിയിൽ കൊല്ലം കശുവണ്ടി ആകർഷകമായ വിലക്കുറവിൽ

#keralaschoolkalolsavam2024 |  കലോത്സവ നഗരിയിൽ കൊല്ലം കശുവണ്ടി ആകർഷകമായ വിലക്കുറവിൽ
Jan 6, 2024 12:33 PM | By Athira V

കൊല്ലം: www.truevisionnews.com കലോത്സവത്തിന് എത്തുന്നവർക്ക് ആകർഷകമായ വിലക്കുറവിൽ ശുദ്ധമായ കശുവണ്ടി പരിപ്പ് വാങ്ങാൻ സൗകര്യമൊരുക്കി കാഷ്യു കോർപ്പറേഷൻ. വിപണയിൽ മായം കലർന്ന കശുവണ്ടി പരിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിലാണ്

ശുദ്ധമായ കശുവണ്ടി പരിപ്പ് ലഭ്യമാക്കാൻ ക്യാഷു കോർപ്പറേഷൻ സൗകര്യമൊരുക്കിയത്. കാഷ്യു ഡവലപ്പ്മെന്റ് കോർപ്പറേഷൻ 30 ശതമാനം വിലക്കുറവിലും കാപ്പെക്സ്‌( കാഷ്യു വർക്കേഴ്സ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ) 35 ശതമാനം വിലക്കുറവിലുമാണ് വിൽപ്പന നടത്തുന്നത്.


പെപ്പർ കാഷ്യു, റെഡ് ചില്ലി കാഷ്യു, ഹണി കാഷ്യു തുടങ്ങിയ മൂല്യ വർദ്ധന ഉൽപ്പന്നങ്ങളും സ്റ്റാളുകളിൽ ലഭ്യമാണ് . കാപ്പെക്സ് പ്രധാന വേദിയിൽ ( ആശ്രമം മൈതാനം) വിൽപ്പനക്കായി പ്രത്യേകം സ്റ്റാൾ ഒരുക്കിയിട്ടുണ്ട്.

കാഷ്യു കോർപ്പറേഷന്റെ മൊബൈൽ സ്റ്റാൾ വേദികളിലൂടെ സഞ്ചരിക്കുന്നുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട കശുവണ്ടി സംസ്കരണ - വിപണന കേന്ദ്രങ്ങമാണ് കൊല്ലം.

ആയിരകണക്കിന് പേർക്ക് തൊഴിൽ നൽകിയ വ്യവസായവും. കൊല്ലം കശുവണ്ടി ബ്രാൻഡ് ചെയ്ത് വിപണന മേഖല ശക്തിപ്പെടുത്താൽ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.

#Kollam #cashews #Kalotsavam #attractive #prices

Next TV

Related Stories
Top Stories