കൊല്ലം: (truevisionnews.com) സംസ്ഥാനസ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം നങ്ങ്യാർക്കൂത്ത് മത്സരത്തിൽ എ ഗ്രേഡുമായി അനാമിക.
കലോത്സവം ഒരു പുതിയ അനുഭവമാണെങ്കിലും ആദ്യ അവസരത്തിൽ തന്നെ വിജയം നേടാനായത് സന്തോഷം നൽകുന്നുവെന്ന് അനാമിക പറയുന്നു .
ഗവണ്മെന്റ് ഹയർ സെക്കന്ററി ചാവശ്ശേരി സ്കൂൾ വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കി. കലാമണ്ഡലം അശ്വിൻ കോഴിക്കോടിന്റെ ശിക്ഷണത്തിലാണ് അനാമിക ഒരു വർഷമായി പരിശീലനം നേടിവരുന്നത്.
നരസിംഹാവതാരം പ്രമേയമാക്കിയാണ് അനാമിക വേദിയിൽ ആവിഷ്കരിച്ചത്. കലോത്സവ മത്സരങ്ങൾക്ക് ചൂടേറുമ്പോൾ ചമയങ്ങൾ ചേർന്നൊരുക്കിയ നരസിംഹാവതാരത്തിൽ കാഴ്ച്ചക്കാരുടെ കൈയ്യടി നേടിയാണ് അനാമിക വേദി ഇറങ്ങിയത്.
ഇനി കേരളനടനവും കൂടി മത്സരിക്കാനുണ്ട്. കണ്ണൂർ ചാവശ്ശേരി സ്വദേശികളായ പത്മനാഭൻ രസിന ദമ്പതികളുടെ മകളാണ്.
#Anamika #Agrade #Nangyarkooth #competition #higher #secondary #section #state #school #arts #festival.