#keralaschoolkalolsavam2024 | മൃദംഗത്തിൽ മനം കവർന്ന് റോഷിത് ഘോഷ്

#keralaschoolkalolsavam2024 |  മൃദംഗത്തിൽ മനം കവർന്ന് റോഷിത് ഘോഷ്
Jan 6, 2024 11:33 AM | By Athira V

കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവം ഹൈ സ്കൂൾ വിഭാഗം മൃദംഗ വായനയിൽ എ ഗ്രേഡുമായി റോഷിത് ഘോഷ്. അഞ്ച് വർഷമായി മൃതംഗത്തിൽ പരിശീലനം നേടി വരുകയാണ് റോഷിത്.

അവധി ദിവസങ്ങളും ഒഴിവുസമയങ്ങളുമാണ് മൃദംഗ പരിശീലനത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഗവണ്മെന്റ് ഹയർ സെക്കന്ററി കുറ്റിപ്പുറം സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് റോഷിത്.

കുറ്റിപ്പുറം സ്വദേശികളായ രാമകൃഷ്ണൻ ഗീന ദമ്പതികളുടെ മകനാണ്. താളവാദ്യോപകരണത്തിൽ പ്രധാന ഉപകാരണമായ മൃദംഗം പുരാതന കാലത്തെ ഒരു ജനപ്രിയ ഉപകരണം കൂടിയാണ്.

ആദ്യമായാണ് കലോത്സവ വേദിയിലെത്തുന്നത് എങ്കിലും രക്ഷിതാക്കളുടെയും അധ്യാപകന്റെയും മൃദംഗ പരിശീലകനായ സജിൻ ലാൽ എടപ്പാളിന്റെയും അകമഴിഞ്ഞ പ്രോത്സാഹനം റോഷിതിന്റെ വിജയത്തിൽ നിർണായകമായി.

#RoshitHGhosh #engrossed #Mridangam #KOLLAM #KALOLSAVAM2024

Next TV

Related Stories
Top Stories