കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിവിധ സംഘടനകൾ നൽകി വരുന്ന സേവനങ്ങൾ മത്സരാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, മറ്റുള്ളവർക്കും വലിയ അനുഗ്രഹമാവുകയാണ്.
ദൂര ദിക്കുകളിൽ നിന്ന് റെയിൽ വേ സ്റ്റേഷനിൽ എത്തിച്ചേരുന്നവരെ വേദികളിലേക്ക് എത്തിക്കാൻ സൗജന്യമായി വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്.
പോലീസ് അസോസിയേഷൻ്റെ ചായയും പലഹാരങ്ങളും കേരള ഫയർഫോഴ്‌സിൻ്റെ തിളപ്പിച്ച ചൂടുവെള്ളം, ഡി.വൈ എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ലഘുഭക്ഷണം, ഉർദു ടീച്ചേഴ്‌സ് അസാസിയേഷൻ്റെ മൺകൂജ എന്നിവയും സി.ഐ ടി.യു.ഓട്ടോ തൊഴിലാളി യുനിയൻ്റ സൗജന്യ ഓട്ടോറിക്ഷ വേദികളിൽ നിന്ന് വേദികളിലേക്കും, ഭക്ഷണ ഹാളിലേക്കും കലാകാരൻമാരെ എത്തിക്കാൻ സൗജന്യ സേവനം നടത്തി വരുന്നുണ്ട്.
#unparalleled #work #organizations #exemplified #KALOLSAVAM2024