കൊല്ലം :(truevisionnews.com) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വരുന്നവര്‍ക്ക് സുരക്ഷയുടെ കരുതലൊരുക്കുകയാണ് ഫയർ ആന്റ് റെസ്ക്യു വിഭാഗം .
ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിനുള്ള ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വാഹനവും പ്രത്യേകപരിശീലനം ലഭിച്ച സേനാംഗങ്ങളേയുമാണ് വിന്യസിച്ചിട്ടുള്ളത്.
സേവനം 24 മണിക്കൂറും ലഭ്യമാണ്. പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് സജ്ജീകരിച്ചിട്ടുള്ള പവലിയനില്‍ അടിയന്തരസാഹചര്യത്തില്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷ, ഫയര്‍ഫോഴ്‌സിന്റെ സേവനങ്ങള്‍ എന്നിവയെ കുറിച്ചുള്ള അവബോധവും നല്‍കുന്നു.
സേന ഉപയോഗിക്കുന്ന അത്യാധുനിക സുരക്ഷ ഉപകരണങ്ങളും പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജില്ലാ ഫയര്‍ ഓഫീസര്‍ വി സി വിശ്വനാഥന്റെ മേല്‍നോട്ടത്തിലാണ് സേനയുടെ പ്രവര്‍ത്തനങ്ങള്‍.
#Fire #rescue #forces #prepared #security #festival