കൊല്ലം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിറഞ്ഞ കൈയ്യടിയോടെ നോട്ടം. സാമൂഹ്യ യാഥാർത്ഥ്യത്തിൻ്റെ പരിച്ഛേദമാകുന്നു.

പ്രശസ്ത നാടക രചയിതാവ് സുരേഷ് ബാബു ശ്രീ സ്ഥ രചനയും ,പ്രേമൻ മുചുകുന്ന് സംവിധാനവും നിർവഹിച്ച് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ രംഗത്ത് അവതരിപ്പിച്ച നോട്ടം കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്.
പ്രാന്തവൽക്കരിക്കപ്പെട്ട സമൂഹം നേരിടുന്ന അവഗണനയും, വരേണ്യവർഗത്തിൻ്റെ സ്ത്രീകൾക്കു നേരെയുള്ള പീഡനവും ,ആദിവാസി വിഭാഗം കാടിൻ്റെ മക്കൾക്കു വേണ്ടി തോക്കെടുക്കുന്നതും കൃത്യമായി വരച്ചുകാണിക്കുന്നു.
വരേണ്യവർഗ്ഗത്തിൻ്റെ പ്രതിനിധി നിങ്ങൾ മനുസ്മൃതി അനുസരിച്ച് ജീവിച്ചു കൊള്ളുക എന്ന് പറയുന്ന നാടകം മനുസ്മൃതി തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നവർക്ക് നേരെയുള്ള വിരൽ ചൂണ്ടൽ കുടിയാണ്.
കാടിൻ്റെ മക്കളുടെ സംഗീതവും ,അവരുടെ ആചാരവും തന്മയത്തത്തോടെ രംഗത്ത് അവതരിപ്പിക്കാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.
ഹരിഗോവിന്ദ് കേന്ദ്ര കഥാ പാത്രമായി ഉജ്വല പ്രകടനം കാഴ്ചവെച്ച നോട്ടം നാടകത്തിൽ ഒരോരുത്തരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു.
ഉജ്വൽ , സാധിക, വൈഷ്ണവി, അമയാ, സയൂജ്യ എന്നിവർ അരങ്ങിൽ വിസ്മയം തീർത്തപ്പോൾ നന്ദകൃഷ്ണൻ സംഗീതവും മിഥുൻ അനശ്വർ എന്നിവർ രംഗ സജ്ജീകരണവും നിർവ്വഹിച്ചു.
#nottam #state #school #art #festival #standing #ovation #KeralaSchoolKalolsavam2024 .
