#keralaschoolkalolsavam2024 | ഒപ്പന വേദി നിറഞ്ഞു; കൊല്ലത്തിന്റെ ഖൽബ് കീഴടക്കി മണവാട്ടിമാർ

#keralaschoolkalolsavam2024 |  ഒപ്പന വേദി നിറഞ്ഞു; കൊല്ലത്തിന്റെ ഖൽബ് കീഴടക്കി മണവാട്ടിമാർ
Jan 5, 2024 08:39 PM | By Athira V

കൊല്ലം : www.truevisionnews.com പ്രവാചക സ്തുതികളുമായി മൊഞ്ചത്തിമാർ അണിഞ്ഞ് ഒരുങ്ങി എത്തിയപ്പോൾ പ്രധാന വേദി നിറഞ്ഞു. സ്കൂൾ കലോത്സവങ്ങളിൽ ജന പ്രിയ മത്സര ഇനമായ ഒപ്പന മത്സരങ്ങൾ കാണാൻ വൻ തിരക്ക്.

ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരം നടക്കുന്ന പ്രധാന വേദിയിൽ വൻ തിരക്ക്. വിശലമായ ആശ്രാമം മൈതാനത്തിന്റെ പശ്ചാതലത്തിൽ തിരക്ക് നേരിട്ട് അറിയുന്നില്ലെങ്കിലും കാണികൾ പ്രധാന വേദിയിലേക്ക് ഒഴുകയാണ്.


മലബാറിലെ മുസ്ലിം വീടുകളിൽ വിവാഹ ആലോഷത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമായും ഒപ്പന മത്സരങ്ങൾ അരങ്ങേറുന്നത്. വിവിധ താളത്തിൽ പരസ്പ്പരം കൈകൊട്ടി പാടിയാണ് ചുവടുകൾ വെയ്ക്കുന്നത്.

മാപ്പിളപ്പാട്ടുകളാണ് ഒപ്പനക്ക് വേണ്ടി ആലപിക്കുന്നത്. പിന്നണി പാടാനും നിരവധി പേർ അണി നിരക്കും. ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന മണവാളന്റെ ഗുണങ്ങൾ മണവാട്ടിക്ക് പറഞ്ഞ് കൊടുക്കുന്ന വിധത്തിലാണ് ഒപ്പന അവതരിപ്പിക്കുന്നത്.

#kerala #school #kalolsavam #2024 #kollam #oppana

Next TV

Related Stories
Top Stories