കൊല്ലം : (truevisionnews.com) ആശ്രാമം മൈതാനം എന്ന പേര് മലയാളിയുടെ മനസ്സിൽ ഒരാശ്വാസത്തിന്റെ മറുവാക്ക് കൂടിയാണ്. കേരളത്തെ നടുക്കിയ കൊല്ലത്തെ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തോടെയാണ് കേരളമാകെ ആശ്രാമം മൈതാനം എന്ന പേര് ചർച്ച ചെയ്യപ്പെടുന്നത് .

കുട്ടിയെ തട്ടികൊണ്ട് പോയതിന്റെ രണ്ടാം ദിവസം കേരളമാകെ ആശങ്കയുടേയും , നെഞ്ചിടിപ്പിന്റേയും മണിക്കൂറുകൾ പിന്നിടുമ്പോൾ ആശ്രാമം മൈതാനത്ത് വച്ച് കുട്ടിയെ തിരിച്ചു കിട്ടിയ വാർത്ത ആശ്വാസമാകുകയായിരുന്നു .
അതോടെ കൊല്ലത്തെ ആശ്രാമം മൈതാനം മലയാളി ആശ്വാസത്തോടെ ഓർത്തെടുക്കുന്ന പേരായി എന്നാൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരളത്തിലെ കൗമാരകല സർഗ വസന്തം തീർക്കുമ്പോൾ ആഘോഷത്തിന്റെ മൈതാനമായി ആശ്രാമം മൈതാനം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്.
കലോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനത്ത് എത്തിയ മറ്റ് ജില്ലക്കാർ കുട്ടിയെ തിരിച്ച് എത്തിച്ച സ്ഥലം എവിടെ എന്ന് ചോദിക്കുന്നുണ്ടായിരുന്നു.
മൈതാനത്തിന്റെ വിസ്തൃതിയും പുറത്ത് നിന്ന് എത്തുന്നവരെ ആകർഷിക്കുന്നു. മുഖ്യവേദിയിൽ ഗതാഗത കുരുക്ക് ഇല്ലാത്തതിന്റെ കാരണവും മൈതാനത്തിന്റെ വലിപ്പം തന്നെ.
വാഹനങ്ങല്ലാം മികച്ച രീതിയിൽ പാർക്ക് ചെയ്യാനും കഴിയുന്നു എന്തായാലും കൊല്ലത്തുകാരുടെ സ്വന്തം ആശ്രാമം മൈതാനം കേരളത്തിന്റെ ആശ്വാസത്തിനും ആഘോഷത്തിനും സാക്ഷ്യം വഹിക്കുകയാണ് .
#ashramam #comfort #ground #celebration #today
