കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം നങ്ങ്യാർക്കൂത്ത് മത്സരത്തിൽ എ ഗ്രേഡുമായി നന്ദന ടി.

കലോത്സവം ഒരു പുതിയ അനുഭവമാണെങ്കിലും ആദ്യ അവസരത്തിൽ തന്നെ വിജയം നേടാനായത് സന്തോഷം നൽകുന്നുവെന്ന് നന്ദന പറയുന്നു. സേക്രഡ് ഹാർട്ട് ഹൈ സ്കൂൾ തൃശ്ശൂരിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കി.
പൈങ്കുളം നാരായണൻ ചാക്യാരുടെ ശിക്ഷണത്തിൽ നന്ദന ഒരു വർഷമായി പരിശീലനം നേടിവരുന്നത്. കലോത്സവ പൂരം നെഞ്ചേറ്റിയ കൊല്ലംകാർക്ക് ചമയങ്ങൾ ചേർത്തൊരുക്കിയ ഏകാഭിനയം പ്രിയമുള്ളതായി.
കംസവധ പ്രമേയത്തിൽ ചമയങ്ങളും മുഖ ഭാവങ്ങളും കൊണ്ട് കഥാ പാത്രങ്ങളെ ഒരുക്കിയാണ് നന്ദന അരങ്ങ് തകർത്തത്. തൃശ്ശൂർ സ്വദേശികളായ രാജേഷ്, രാഖി ദമ്പതികളുടെ മകളാണ്.
#Nangiarkoothu #nandhana #kalolsavam2024
