#keralaschoolkalolsavam2024 | കൊല്ലം കലോത്സവത്തിന്റെ ആരവങ്ങൾക്കൊപ്പം കനേഡിയൻ ദമ്പതികളും

#keralaschoolkalolsavam2024 |  കൊല്ലം കലോത്സവത്തിന്റെ ആരവങ്ങൾക്കൊപ്പം കനേഡിയൻ ദമ്പതികളും
Jan 5, 2024 07:19 PM | By Athira V

കൊല്ലം : www.truevisionnews.com ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവ ആരവങ്ങൾക്കൊപ്പം വിദേശ വിനോദ സഞ്ചാരികളും. കനേഡിയൻ പൗരൻമാരായ കാറ്റലിൻ - എറിക്ക് ദമ്പതികളാണ് കൊല്ലം കലോത്സവ നഗരിയിൽ എത്തിയത്.

കാറ്റലിൻ പൊതു പ്രവർത്തകയാണ്. എറിക്ക് സോഫ്റ്റ് വെയർ ജീവനക്കാരനാണ്. ജയ്പൂർ , ജയ് സാൽ മീർ , തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് അവർ കേരളത്തിൽ എത്തിയത്.


കൊച്ചി കാർണിവെൽ സന്ദർശിച്ചതിന് ശേഷമാണ് കൊല്ലത്ത് എത്തിയത്. വർക്കല സന്ദർശിച്ചത് ശേഷം വിദേശ സഞ്ചാരികൾ കേരളത്തോട് വിട പറയും.

കലാ മത്സരങ്ങൾ ഏറെ മനോഹരമായിരിക്കുന്നുവെന്നും നിങ്ങളുടെ സാംസ്കാരിക വൈവിധ്യം മഹത്തരമാണെന്നും വിദേശ ദമ്പതികൾ ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.

#Canadian #couple #joins #clamor #Kollam #arts #festival

Next TV

Related Stories
Top Stories